ഖത്തർ എഎഫ്സി ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ 100 ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ, പ്രാദേശിക സംഘാടക സമിതി ടൂർണമെന്റിന്റെ വോളണ്ടിയർ പ്രോഗ്രാം ഔദ്യോഗികമായി ആരംഭിച്ചു. ഖത്തറിനുള്ളിൽ നിന്ന് ഏകദേശം 6,000 വോളണ്ടിയർമാരെയാണ് റിക്രൂട്ട് ചെയ്യുക. ഇരുപത് പ്രവർത്തന മേഖലകളിലേക്കായാണ് ഇവരുടെ റിക്രൂട്ട്മെന്റ്.
താൽപ്പര്യമുള്ള അപേക്ഷകർക്ക് https://volunteer.asiancup2023.qa/login- എന്ന പോർട്ടൽ വഴി അവരുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കഴിയും. സന്നദ്ധപ്രവർത്തകർ ഒന്നുകിൽ ഖത്തർ പൗരന്മാരോ ഖത്തറിലെ താമസക്കാരോ ആയിരിക്കണം. കൂടാതെ പ്രായം 18 വയസ് എങ്കിലുമായിരിക്കണം.
വോളണ്ടിയർ റിക്രൂട്ട്മെന്റ് സെന്റർ ലുസൈൽ സ്റ്റേഡിയത്തിലാണ് പ്രവർത്തിക്കുക. ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകരെ ഫേസ് ടു ഫേസ് ഗ്രൂപ്പ് അഭിമുഖങ്ങൾക്കായി സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കും.
തിരഞ്ഞെടുത്തുകഴിഞ്ഞാൽ, അപേക്ഷകർ ഒരു ബഹുമുഖ പരിശീലന പരിപാടിയിലൂടെ കടന്നുപോകും. ഇതിനെ തുടർന്ന് യൂണിഫോം വിതരണവും ചില റോളുകളുടെ ഷിഫ്റ്റുകളുടെ തുടക്കവും 2023 ഡിസംബർ 1 മുതൽ ആരംഭിക്കും.
കാഴ്ചക്കാർക്കായുള്ള സേവനങ്ങൾ, അക്രഡിറ്റേഷൻ, മാധ്യമ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സന്നദ്ധപ്രവർത്തകർ പ്രധാന പങ്ക് വഹിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv