രാജ്യത്തെ സേവന ദാതാക്കൾക്ക് ലൈസൻസ് നൽകാനും നിയന്ത്രിക്കാനും ലക്ഷ്യമിട്ട് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) “ബൈ നൗ പേ ലേറ്റർ” സർവീസുകൾക്ക് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കമ്പനികളും ലൈസൻസിന് അപേക്ഷിക്കണമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
അപേക്ഷകൾ സെപ്റ്റംബറിൽ തുറക്കും. നിർദ്ദേശങ്ങൾ ക്യുസിബിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
രാജ്യത്തെ സാമ്പത്തിക മേഖലയെ നിയന്ത്രിക്കാനും വികസിപ്പിക്കാനുമുള്ള ഖത്തർ സെൻട്രൽ ബാങ്കിന്റെ സ്ഥിരം ശ്രമത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് ക്യുസിബി പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j