ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ എൽഇഡി സ്ലാക്ക്‌ലൈൻ നടത്തത്തിനുള്ള പുതിയ ലോക റെക്കോർഡ് ഖത്തറിൽ സ്ഥാപിച്ച് പ്രശസ്ത റെഡ് ബുൾ അത്‌ലറ്റ് ജാൻ റൂസ്. റാഫിൾസ്, ഫെയർമോണ്ട് ദോഹ ഹോട്ടലുകൾ സ്ഥിതിചെയ്യുന്ന ലുസൈൽ മറീനയിലെ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള കത്താര ടവറുകൾക്കിടയിൽ വെറും 2.5 സെന്റിമീറ്റർ വീതിയുള്ള ലൈനിൽ 150 മീറ്റർ ദൂരം പിന്നിട്ടാണ് ഇദ്ദേഹം ലോക റെക്കോഡ് കരസ്ഥമാക്കിയത്.
മുപ്പത്തൊന്നുകാരനായ എസ്തോണിയൻ സ്വദേശിയായ റൂസ് ഭൂമിയിൽ നിന്ന് 185 മീറ്റർ ഉയരത്തിൽ പരുക്കൻ കാലാവസ്ഥയ്ക്കിടയിലാണ് അതിർത്തി കടന്നത്. മൂന്ന് തവണ സ്ലാക്ക്‌ലൈൻ ലോക ചാമ്പ്യനാണ് ജാൻ റൂസ്.
ഖത്തർ ടൂറിസവുമായി സഹകരിച്ചാണ് ‘സ്പാർക്ക്ലൈൻ’ എന്നറിയപ്പെടുന്ന ചലഞ്ച് അദ്ദേഹം ഏറ്റെടുത്തത്.
“ഞാൻ ആദ്യമായി ഐക്കണിക് ടവറുകൾ കണ്ടപ്പോൾ, ഇത് ഞാൻ കീഴടക്കേണ്ട ഒരു കെട്ടിടമാണെന്ന് എനിക്കറിയാമായിരുന്നു,” സ്റ്റണ്ട് രേഖപ്പെടുത്തുന്ന ഒരു വീഡിയോയിൽ റൂസ് പറഞ്ഞു.
എസ്തോണിയക്കാരനായ റൂസ്പതിനെട്ടാം വയസ്സിലാണ് സ്‌ലാക്ക്ലൈൻ നടത്തം ആരംഭിച്ചത്. ഈ കായികരംഗത്ത് ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെയാളായിരുന്നു അദ്ദേഹം. 2021-ൽ, 100 മീറ്റർ അക്രോബാറ്റിക്സ് അവതരിപ്പിക്കുന്നതിനായി അദ്ദേഹം ബോസ്നിയയുടെയും ഹെർസഗോവിനയുടെയും തലസ്ഥാനം സന്ദർശിച്ചു. അടുത്ത വർഷം കസാക്കിസ്ഥാനിലെ രണ്ട് പർവതങ്ങൾക്കിടയിൽ 500 മീറ്റർ സ്ലാക്ക്ലൈനും റൂസ് കീഴടക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j