Qatar
അമീർ ലുസൈലിൽ ഈദ് പ്രാർത്ഥന നിർവഹിക്കും
ഖത്തർ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ നാളെ ഈദുൽ ഫിത്തർ ആഘോഷിക്കാനിരിക്കെ, ഖത്തർ സ്റ്റേറ്റ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി വെള്ളിയാഴ്ച ലുസൈൽ പ്രാർഥന സ്ഥലത്ത് പൊതുജനങ്ങൾക്കൊപ്പം ഈദ് അൽ ഫിത്തർ പ്രാർത്ഥന നിർവഹിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. സാധാരണ അൽ വജ്ബ പ്രാർത്ഥന ഗ്രൗണ്ടിലാണ് അമീർ ഈദ് നമസ്കാരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നത്.
ഈദ് നമസ്കാരത്തിന് ശേഷം, അമീർ ഷെയ്ഖ് തമീം ലുസൈൽ പാലസിൽ തന്റെ അഭ്യുദയകാംക്ഷികളുമായി കൂടിക്കാഴ്ച നടത്തും. ഈ അനുഗ്രഹീത സന്ദർഭം ഖത്തറിനും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കും നന്മയും അനുഗ്രഹവും നിറഞ്ഞതായിരിക്കട്ടെയെന്ന് അമീരി ദിവാൻ ആശംസിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp