
ഖത്തറിൽ വാണിജ്യ സ്ഥാപനങ്ങളുടെയും വാണിജ്യ രേഖകളുടെയും ഉടമകൾ അവരുടെ ദേശീയ വിലാസ വിവരങ്ങൾ (national address) അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു.
ആവശ്യമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കി, ഈ സ്ഥാപനങ്ങളുടെ വാണിജ്യ ലൈസൻസുകളും രേഖകളും പുതുക്കില്ലെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Metrash2 ആപ്ലിക്കേഷൻ വഴിയാണ് ആവശ്യമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/K6aHB4QcILIA2uoZieRCwp
അപ്ഡേറ്റ് പ്രക്രിയ ഔദ്യോഗിക പോർട്ടൽ വഴിയാണോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണോ എന്ന് ഔദ്യോഗിക MoCI സോഷ്യൽ മീഡിയ ഹാൻഡിലിൽ വന്ന ചോദ്യത്തിന് മറുപടിയായി, Metrash2 ആപ്ലിക്കേഷൻ വഴി ആവശ്യമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാമെന്ന് MoCI പ്രതികരിച്ചു.