Qatar
അറേബ്യൻ ഒട്ടക മേള ജേതാക്കളെ ആദരിച്ച് അമീർ

അൽ ഷഹാനിയ റേസ്‌ട്രാക്കിൽ 2022-2023 സീസണിലെ ഹിസ് ഹൈനസ് സോർഡ് ശുദ്ധ അറേബ്യൻ ബ്രീഡ് വാർഷിക ഒട്ടക റേസ് ഫെസ്റ്റിവലിന്റെ അവസാന നാല് റൗണ്ടുകളിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വ്യാഴാഴ്ച കാണിയായി എത്തി. ഷെയ്ഖ്മാരുടെ ഒട്ടകങ്ങൾക്കായുള്ള അവസാന നാല് മത്സരങ്ങളിലെ വിജയികളെ അമീർ സുവർണ ട്രോഫികൾ നൽകി കിരീടമണിയിച്ചു.
ട്രൈബ് വിഭാഗത്തിലെ അവസാന ആറ് മത്സരങ്ങളിലെ വിജയികളെയും അമീർ കിരീടം അണിയിച്ചു. കൂടാതെ ഫെസ്റ്റിവൽ സ്‌പോൺസർ ചെയ്യുന്ന കമ്പനികളെയും അമീർ ആദരിച്ചു. രാജ്യത്തിന്റെ അംഗീകൃത അംബാസഡർമാർ, ട്രൈബുകൾ, കായികപ്രേമികൾ എന്നിവർ അവസാന ദിവസത്തെ മത്സരങ്ങളിൽ പങ്കെടുത്തു. (ക്യുഎൻഎ)
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ