HealthQatar

താൽക്കാലിക ലൈസൻസുള്ള ആരോഗ്യ പ്രവർത്തകർക്ക് നാളെ മുതൽ ലൈസൻസ് നീട്ടി നൽകില്ല

ഖത്തറിലെ ആരോഗ്യ പ്രവർത്തകർക്കുള്ള താത്കാലിക ലൈസൻസ് നീട്ടുന്നത് 2023 മാർച്ച് 1 (നാളെ) മുതൽ നിർത്താൻ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) തീരുമാനിച്ചു.

കോവിഡ് -19 അടിയന്തര സാഹചര്യങ്ങളെ മുൻനിർത്തിയായിരുന്നു രാജ്യത്ത് മെഡിക്കൽ, നഴ്‌സിംഗ് സ്റ്റാഫുകളെ താൽക്കാലിക ലൈസൻസ് മുഖേന നിയമിക്കുകയും പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുകയും ചെയ്ത് വന്നിരുന്നത്. കോവിഡ് ഭീഷണി ഒഴിവായപ്പോഴും ലൈസൻസ് നീട്ടി നൽകിയിരുന്നു. നിലവിൽ നീട്ടി നൽകൽ അവസാനിപ്പിക്കുകയാണ്.

അതേസമയം, ലൈസൻസിംഗ് നടപടിക്രമങ്ങൾ പുനഃസ്ഥാപിക്കുമെന്നും താൽക്കാലിക ലൈസൻസുള്ള എല്ലാ ആരോഗ്യ പ്രാക്ടീഷണർമാരും സ്ഥിരം ലൈസൻസ് നേടുന്നതിനുള്ള ആവശ്യകതകൾ പൂർത്തിയാക്കണമെന്നും മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പ് സർക്കുലറിൽ പറഞ്ഞു.

താൽക്കാലിക ലൈസൻസുള്ള പ്രാക്ടീഷണർമാർ താൽക്കാലിക ലൈസൻസ് കാലഹരണപ്പെട്ടുകഴിഞ്ഞാൽ ജോലിസ്ഥലത്ത് ക്ലിനിക്കൽ പ്രാക്ടീസ് നിർത്തണമെന്നും സർക്കുലർ ആവശ്യപ്പെട്ടു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button