ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലായ ഷോപ്പ് ഖത്തർ ഫെബ്രുവരി 23 ന് ആരംഭിച്ചതായും മാർച്ച് 18 വരെ നീണ്ടുനിൽക്കുമെന്നും ഖത്തർ ടൂറിസം അറിയിച്ചു. ദോഹ ഫെസ്റ്റിവൽ സിറ്റി, പ്ലേസ് വെൻഡോം, ലഗൂണ മാൾ എന്നിവയുൾപ്പെടെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ പത്ത് ഷോപ്പിംഗ് മാളുകൾ ഖത്തറിന്റെ റീട്ടെയിൽ, വിനോദ വ്യവസായത്തിന്റെ ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ പങ്കെടുക്കും.
രാജ്യത്തുടനീളമുള്ള വിർജിൻ മെഗാസ്റ്റോർ ശാഖകളിലെ ‘ഷോപ്പ് ആൻഡ് സ്വീപ്പ്’ ഇവന്റ് പോലുള്ള നിരവധി മത്സരങ്ങളിലും പ്രമോഷനുകളിലും ഷോപ്പർമാർക്ക് പങ്കെടുക്കാം. ചെലവഴിക്കുന്ന ഓരോ QR200-നും, 2 മില്യണിലധികം മൂല്യമുള്ള മെഗാ സമ്മാനങ്ങൾക്കുള്ള നറുക്കെടുപ്പിൽ പങ്കെടുക്കാൻ ഷോപ്പർമാർക്ക് സാധിക്കും.
ഈ വർഷത്തെ മെഗാ സമ്മാനം – ഷോപ്പ് ഖത്തറിന്റെ ദീർഘകാല ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമാണ് – ദി പേൾ ഖത്തറിൽ ഒരു പുതിയ സ്റ്റുഡിയോ അപ്പാർട്ട്മെന്റ് സ്വന്തമാക്കാനുള്ള അവസരം.
ഷോപ്പ് ഖത്തർ പ്ലാറ്റിനം സ്പോൺസർമാരായ ദോഹ ഫെസ്റ്റിവൽ സിറ്റി, പ്ലേസ് വെൻഡോം, ലഗൂണ മാൾ; ഗോൾഡ് സ്പോൺസർമാർ – ലാൻഡ്മാർക്ക് മാൾ, അൽ ഖോർ മാൾ, സിറ്റി സെന്റർ മാൾ, ഹയാത്ത് പ്ലാസ, മാൾ ഓഫ് ഖത്തർ, ഗൾഫ് മാൾ, അൽ ഹസ്ം എന്നിവരുടെ വിലയേറിയ പിന്തുണ ഫെസ്റ്റിവലിനെ സജീവമാക്കും..
കൂടാതെ, മാസം മുഴുവൻ ആവേശകരമായ ഇവന്റുകൾക്ക് രാജ്യം സാക്ഷ്യം വഹിക്കും; പ്ളേസ് വെൻഡോ മാളിൽ ശനിയാഴ്ചകളിൽ നടക്കുന്ന സെഫോറ മാസ്റ്റർക്ലാസുകൾ, ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ ഹാർവി നിക്കോൾസിൽ മാർച്ച് 14ന് നടക്കുന്ന ഫാഷൻ ഷോ, ശീതകാല സർക്കസ് (സർക്കസ് 1903), ഹീലിയോസ്ഫിയർ ഏരിയൽ പ്രകടനങ്ങൾ മുതൽ കൊച്ചുകുട്ടികൾക്കായി ഫെയറി ഫോറസ്റ്റിലേക്കുള്ള ഒരു ആകർഷകമായ യാത്ര വരെ ഇതിൽ ഉൾപ്പെടുന്നു.
ഷോപ്പ് ഖത്തറിന്റെ ഭാഗമായി മാർച്ച് 2 മുതൽ 18 വരെ പ്ലേസ് വെൻഡോമിൽ നടക്കുന്ന പാവ് പട്രോൾ (ആനിമേഷൻ) ഫെസ്റ്റിവൽ ആണ് മറ്റൊരു ആകർഷണം. തത്സമയ പ്രകടനങ്ങൾ, മീറ്റ്-ആൻഡ്-ഗ്രീറ്റുകൾ എന്നിവയുൾപ്പെടെ ആഗോളതലത്തിൽ പ്രിയങ്കരമായ പാവ് പട്രോൾ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്യുന്ന എല്ലാ മികച്ച കാര്യങ്ങളും സമന്വയിപ്പിക്കുന്നതാണ് ഈ ഉത്സവം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ