ഇന്ന് മുതൽ ഇതില്ലാതെ സിഗരറ്റ് ഉൽപ്പന്നങ്ങൾ വിറ്റാൽ കുടുങ്ങും!

2023 ഫെബ്രുവരി 1, ഇന്ന് മുതൽ സാധുതയുള്ളതും ആക്ടിവേറ്റ് ചെയ്തതുമായ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ ഇല്ലാതെ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതും വ്യാപാരം ചെയ്യുന്നതും നിരോധിച്ചിരിക്കുന്നുവെന്ന് ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു.
പ്രാദേശിക വിപണിയിലെ എല്ലാ സിഗരറ്റുകളിലും സാധുതയുള്ളതും സജീവവുമായ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ ഉണ്ടായിരിക്കണം. ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ ഇല്ലാതെയുള്ള ഉത്പന്നങ്ങളുടെ വിതരണം, ഗതാഗതം, സംഭരണം അല്ലെങ്കിൽ കൈവശം വയ്ക്കൽ എന്നിവ നിരോധിച്ചു.
ജനറൽ ടാക്സ് അതോറിറ്റി 2022 ഒക്ടോബറിലാണ് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നടപ്പാക്കൽ ആരംഭിച്ചത്. എക്സൈസ് നികുതിക്ക് വിധേയമായ ഉൽപ്പന്നങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ലേബലുകൾ അല്ലെങ്കിൽ ഡിജിറ്റൽ കോഡുകൾ എന്നിങ്ങനെയുള്ള വ്യതിരിക്തമായ അടയാളങ്ങളാണ് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ. ഈ സ്റ്റാമ്പുകളിൽ എൻക്രിപ്റ്റ് ചെയ്ത ഡാറ്റ അടങ്ങിയിരിക്കുന്നു. അവ ഇലക്ട്രോണിക് ആയി ആക്ടിവേറ്റ് ചെയ്യാനാവും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi