ഖത്തറിൽ ശൈത്യകാലം കനക്കുന്ന സാഹചര്യത്തിൽ, ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി), സീസണൽ ഇൻഫ്ലുവൻസക്കെതിരെ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ സൗജന്യ ഫ്ലൂ വാക്സിനുകൾ വിതരണം ചെയ്യുന്നു.
2023 ജനുവരി 16 മുതൽ 26 വരെ, ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 9 മണി വരെ, ഇൻഫ്ലുവൻസക്കെതിരായ വാക്സിനുകൾ ഫെസ്റ്റിവൽ സിറ്റി HMC വാക്സിൻ സെന്ററിൽ നിന്ന് സൗജന്യമായി സ്വീകരിക്കാനാവും.
ശൈത്യകാലത്ത് ഗൾഫ് മേഖലയിൽ ഇൻഫ്ലുവൻസ അഡ്മിറ്റുകൾ ആശുപത്രികളിൽ സാധാരണമാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB