ന്യൂ ഡൽഹി: ചൈനയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും കൊവിഡ്-19 പുതിയ വകഭേദമായ BF.7 കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാർക്കായി ഇന്ന് മുതൽ റാൻഡം കോവിഡ് ടെസ്റ്റുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ രാജ്യത്തെ കൊവിഡ് സ്ഥിതിഗതികൾ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തിന് ശേഷമാണ് നടപടി. കൂടാതെ തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും നിർദ്ദേശമുണ്ട്.
ചൈനയിൽ തീവ്ര പ്രഹരശേഷിയിൽ പ്രചരിക്കുന്ന Bf.7 ലോകവ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിൽ ഗുജറാത്തിലും ഒഡിഷയിലുമായി 3 കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഗുജറാത്തിലെ കേസുകൾ കഴിഞ്ഞ മാസങ്ങളിലാണെന്നും ഇവർക്ക് രോഗം ഭേദമായതായും വിശദീകരണമുണ്ട്. ഉയർന്ന വ്യാപക ശേഷിയുള്ളതും കൂടുതൽ മാരകവുമാണ് bf7 വകഭേദം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB