ലോകകപ്പാനന്തരം ഖത്തർ ടൂറിസം വളർത്താൻ ലക്ഷ്യമിട്ട് പുതിയ “ഫീൽ മോർ ഇൻ ഖത്തർ”കാമ്പെയ്‌ൻ ആരംഭിച്ചു. ഇത് ഒരു പ്രീമിയം ഡെസ്റ്റിനേഷൻ എന്ന നിലയിലും വിനോദസഞ്ചാരികൾക്കുള്ള മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പെന്ന നിലയിലും രാജ്യത്തിന്റെ സ്ഥാനം ഉയർത്തിക്കാട്ടാൻ ലക്ഷ്യമിടുന്നു.
ഖത്തറിന്റെ നൈസർഗിക ടൂറിസ്റ്റ് ആകർഷണങ്ങൾക്ക് പുറമെ രാജ്യം നൽകുന്ന സുരക്ഷ, കുടുംബ സൗഹൃദ അന്തരീക്ഷം തുടങ്ങിയവ കാമ്പയിൻ ഹൈലൈറ്റ് ചെയ്യും. ‘കപ്പിൾ-ഫ്രണ്ട്ലി’ ഡെസ്റ്റിനേഷൻ എന്ന നിലയിലും ഖത്തറിനെ മാറ്റിയെടുക്കാൻ കാമ്പയിൻ ലക്ഷ്യമിടുന്നുണ്ട്.
2030-ഓടെ ആറ് ദശലക്ഷം സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാണ് കാമ്പയിൻ.
ഓസ്‌ട്രേലിയ, യുണൈറ്റഡ് കിംഗ്‌ഡം, തുർക്കിയെ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 17-ലധികം വിപണികളിൽ ആഗോള ക്യാമ്പയിൻ പ്രവർത്തിക്കും. ടിവി, സോഷ്യൽ മീഡിയ, ഡിജിറ്റൽ ചാനലുകൾ, പ്രസ് ചാനലുകൾ, പ്രത്യേക വെബ്‌സൈറ്റ് എന്നിവയിലൂടെ ഖത്തർ ടൂറിസം പ്രചാരണം സജീവമാക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB