ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിംഗുമായി ഖത്തറിന് മറ്റൊരു ഗിന്നസ് റെക്കോഡ്
ഖത്തറിന് മറ്റൊരു ഗിന്നസ് റെക്കോഡ് കൂടി. കലാകാരൻ ഇമാദ് സാലിഹി ക്യാൻവാസ് ചെയ്ത ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ അളവിന് തുല്യമായ അല്ലെങ്കിൽ 9,652 ചതുരശ്ര മീറ്റർ നീളമുള്ള ഏറ്റവും വലുപ്പമേറിയ പെയിന്റിങ്ങ് സാംസ്കാരിക മന്ത്രാലയം ബുധനാഴ്ച വെളിപ്പെടുത്തി.
ഖത്തർ യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് അൽതാനി, ശൈഖ് ഫൈസൽ ബിൻ ഖാസിം അൽതാനി, സഹമന്ത്രിയും ഖത്തർ നാഷണൽ ലൈബ്രറി പ്രസിഡന്റുമായ ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കവാരി തുടങ്ങിയവർ പങ്കെടുത്തു.
ഗിന്നസ് വേൾഡ് റെക്കോർഡ്സിലെ മേന റീജിയൻ സീനിയർ മാർക്കറ്റിംഗ് മാനേജർ ഷാഡി ഗാഡ് ആണ് ഈ റെക്കോർഡ് നിർണ്ണയിച്ചത്. “2020-ൽ സാഷ ജാഫ്രി സ്ഥാപിച്ച 1,595.76 ചതുരശ്ര മീറ്ററായിരുന്നു ക്യാൻവാസിലെ ഏറ്റവും വലിയ കലാസൃഷ്ടിയുടെ മുൻ റെക്കോർഡ്. ഈ പെയിന്റിംഗ് 9,652 ചതുരശ്ര മീറ്ററാണ്, ഇത് ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിംഗിന്റെ പുതിയ ഗിന്നസ് റെക്കോർഡാണ്,” ഗാഡ് പറഞ്ഞു.
“ചിത്രം പൂർത്തിയാക്കാൻ എനിക്ക് അഞ്ച് മാസത്തിലധികം സമയമെടുത്തു. ഞാൻ ഏകദേശം 3,000 ലിറ്റർ പെയിന്റും 150 ബ്രഷുകളും ഉപയോഗിച്ചു. ഞാൻ ഒരു ദിവസം 14 മുതൽ 18 മണിക്കൂർ വരെ ജോലി ചെയ്യുമായിരുന്നു. ഈ ആശയം മുഴുവൻ ആരംഭിച്ചത് ലോകകപ്പുമായി ബന്ധപ്പെട്ടാണ്,” ഇമാദ് സാലിഹി പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB