Qatar
ഖത്തറിൽ 3 ഇന്ത്യൻ സ്‌കൂളുകൾ കൂടി തുറക്കുന്നു
ദോഹ: ഖത്തറിൽ 3 ഇന്ത്യൻ സ്‌കൂളുകൾക്ക് കൂടി പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകിയതായി പ്രൈവറ്റ് സ്‌കൂൾ ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കൂടാതെ, 9 ബ്രിട്ടീഷ് സ്‌കൂളുകൾക്കും 2 അമേരിക്കൻ സ്‌കൂളുകൾക്കും 2 മറ്റുള്ളവയ്ക്കും ഉൾപ്പെടെ ആകെ 16 പുതിയ സ്‌കൂളുകൾക്ക് ഖത്തറിൽ അനുമതിയായിട്ടുണ്ട്. ഇവയിലാകെയായി 8870 വിദ്യാർത്ഥികൾക്ക് പ്രവേശനമൊരുങ്ങും.
ഇന്ത്യൻ സ്‌കൂളുകൾക്കുള്ള വർധിച്ച ആവശ്യകത കാരണം ഇവയിലെ കരിക്കുലത്തിന് വിദ്യാഭ്യാസ മന്ത്രാലയം കൂടുതൽ പ്രാധാന്യം നൽകുന്നതായി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഹമദ് മുഹമ്മദ് അൽ ഖലി പറഞ്ഞു. ഫിലിപ്പിനോ കരിക്കുലത്തിനും ഖത്തറിൽ ആവശ്യകത ഏറുന്നുണ്ട്.
നേരത്തെ, ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾ തോന്നുംപോലെ ഫീസ് വർധിപ്പിക്കുന്നതിനെതിരെ മന്ത്രാലയം നിയന്ത്രണം കൊണ്ടുവന്നിരുന്നു.