ഫിഫ ലോകകപ്പ് ഖത്തർ 2022 സ്റ്റേഡിയങ്ങളിലെത്തുന്ന എല്ലാവരും ഉചിതമായ മൽസര ടിക്കറ്റ് കൈവശം വയ്ക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
“സാധുവായ ഒരു മത്സര ടിക്കറ്റ് കൈവശം വയ്ക്കാതെ ദയവായി സ്റ്റേഡിയങ്ങളിലേക്ക് യാത്ര ചെയ്യരുത്,” കമ്മറ്റി നിർദ്ദേശിച്ചു.
ശരിയായ ടിക്കറ്റ് കൈവശം വയ്ക്കാതെ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം നേടാൻ ആരാധകർ ശ്രമിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ആണ് അറിയിപ്പ്. ഇത്തരം സംഭവങ്ങൾ തങ്ങളുടെ സുരക്ഷാ ടീമുകൾ ഗൗരവമായി എടുക്കുകയും അതനുസരിച്ച് കൈകാര്യം ചെയ്യുകയും ചെയ്യുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും FIFA.com/tickets വഴി ലഭ്യത പരിശോധിക്കുകയും ടിക്കറ്റുകൾ വാങ്ങുകയും ചെയ്യാം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB