മിഡിലീസ്റ്റിലെ ഏറ്റവും ശക്തരായ ബിസിനസ് തലവന്മാരിൽ ഖത്തറിൽ നിന്ന് 9 പേർ
ഫോർബ്സ് മിഡിൽ ഈസ്റ്റ്, കഴിഞ്ഞ വർഷം കാര്യമായ സ്വാധീനം ചെലുത്തിയ ബിസിനസ്സ് ലീഡർമാരെ അംഗീകരിച്ചുകൊണ്ട്, റീജിയണിലെ മികച്ച സിഇഒമാരുടെ നാലാമത്തെ വാർഷിക ലിസ്റ്റ് പുറത്തിറക്കി. 9 ദേശീയതകളെ പ്രതിനിധീകരിച്ച് മെന മേഖലയിൽ നിന്നുള്ള കമ്പനികളിൽ നിന്നുള്ള 100 സിഇഒമാരാണ് പട്ടികയിലുള്ളത്. ഖത്തറിൽ നിന്നുള്ള 9 പേർ ലിസ്റ്റിലുണ്ട്.
ഊർജകാര്യ സഹമന്ത്രിയും, ഖത്തർ എനർജി പ്രസിഡൻ്റും സിഇഒയുമായ സാദ് ബിൻ ഷെരീദ അൽ കാബി ഈ വർഷത്തെ ഏറ്റവും സ്വാധീനമുള്ള സിഇഒമാരിൽ നാലാം സ്ഥാനവും, ക്യുഎൻബി ഗ്രൂപ്പ് സിഇഒ നാസർ അബ്ദുല്ല മുബാറക് അൽ ഖലീഫ പത്താം സ്ഥാനവും നേടി.
ഉരീദു സിഇഒ അസീസ് അൽത്തുമാൻ ഫക്രു (36), ഖത്തർ ഇസ്ലാമിക് ബാങ്ക് തലവൻ ബാസിം ഗമാൽ (59), ദോഹ ബാങ്ക് സിഇഒ ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ ഫഹദ് ബിൻ ഫൈസൽ അൽതാനി (64), ലോജിസ്റ്റിക് കമ്പനിയായ നഖിലാത്തിന്റെ തലവൻ അബ്ദുല്ല അൽ സുലൈത്തി (70), ഖത്തർ ഫിനാൻഷ്യൽ സെന്റർ സിഇഒ യൂസഫ് മുഹമ്മദ് അൽ ജൈദ (78), അൽ റയ്യാൻ ടൂറിസം ഇന്വെസ്റ്റമെന്റ് കമ്പനി സിഇഒയും എംഡിയുമായ താരിഖ് എൽ സൈദ് (80), ഖത്തരി ഇൻഷുറൻസ് കമ്പനി സിഇഒ (82) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.
എമിറാത്തി സിഇഒമാർ 27 പേരുമായി മുന്നിട്ട് നിൽക്കുന്നു. തൊട്ടുപിന്നാലെ ഈജിപ്തുകാർ (21 പേർ), സൗദികൾ (14) എന്നിവരുണ്ട്. സിഇഒമാരെ വിലയിരുത്താൻ നിരവധി മാനദണ്ഡങ്ങൾ ഉപയോഗിച്ചു. വ്യക്തികളുടെ നേട്ടങ്ങളും മുൻ വർഷം നടപ്പിലാക്കിയ പദ്ധതികളും അവലോകനം ചെയ്തു. അവരുടെ ബിസിനസിൻ്റെ വലുപ്പവും സ്വാധീനവും മാനദണ്ഡങ്ങളായി.
മൊത്തത്തിൽ, 19 നേതാക്കളുള്ള ബാങ്കിംഗ് വ്യവസായവും 10 നേതാക്കളുള്ള റിയൽ എസ്റ്റേറ്റ് മേഖലയും ഒമ്പത് സിഇഒമാരുള്ള ടെലികമ്മ്യൂണിക്കേഷനുമാണ് ലിസ്റ്റിൽ ആധിപത്യം പുലർത്തിയത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5