Qatar

എട്ടാം ഖത്തർ മലയാളി സമ്മേളനം: സംഘടനാ നേതൃസംഗമം ശ്രദ്ധേയമായി

ദോഹ: നവംബർ 2, 3 തിയ്യതികളിൽ നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്‌ എല്ലാ വിധ പിന്തുണയും അറിയിക്കുന്നതായി ദോഹയിലെ വിവിധ സംഘടനാ നേതാക്കൾ പ്രഖ്യാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ചേർന്ന സംഘടനാ നേതൃ സംഗമത്തിന്റെതാണ് ‌ തീരുമാനം. ഖത്തറിലെ പ്രധാന മലയാളി സംഘടനാ നേതാക്കളെല്ലാം യോഗത്തിൽ സംബന്ധിച്ചു.

ജൂട്ടാസ്‌ പോൾ അധ്യക്ഷനായ യോഗം സ്വാഗതസംഘം ചെയർമാൻ ഷറഫ്‌ പി ഹമീദ്‌ ഉദ്ഘാടനം ചെയ്തു. സൗഹൃദത്തിന്റെ റോൾ മോഡൽ ആയി മാറാൻ പ്രവാസികളായ നമുക്ക് കഴിയേണ്ടതുണ്ടെന്ന് യോഗം ഉദ്‌ഘാടനം ചെയ്ത്‌ കൊണ്ട്‌ ഷറഫ് പി ഹമീദ് പറഞ്ഞു.

ജനറൽ കൺവീനർ ഷമീർ വലിയവീട്ടിൽ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിശദീകരിച്ചു. കൺവീനർ മശ്‌ഹൂദ്‌ തിരുത്തിയാട്‌ മുൻകാല സമ്മേളനങ്ങളുടെ ഹൃസ്വ വിവരണം നടത്തി.

അഡ്വൈസറി ബോർഡ് ചെയർമാൻ എബ്രഹാം ജോസഫ്, അഡ്വക്കേറ്റ് ജാഫർ ഖാൻ, ആർട്സ്‌ & ലിറ്റററി കൺവീനർ മൊയ്തീൻ ഷാ, സ്പോർട്സ്‌ വിംഗ്‌ ചെയർമാൻ ആഷിക് അഹമദ്‌, പബ്ലിസിറ്റി ചെയർമാൻ സിയാദ് കോട്ടയം, തൗഹീദാ റഷീദ് എന്നിവർ സംസാരിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.എസ്.എം ഹുസൈൻ, മുസ്തഫ എലത്തൂർ (കെ.എം.സി.സി), സമീർ ഏറാമല, ബഷീർ (ഇൻകാസ്‌), അഹ്‌മദ്‌ കുട്ടി, പ്രതിഭ രതീഷ് (സംസ്കൃതി), അജി കുര്യാക്കോസ്, മൻസൂർ മൊയ്ദീൻ (കെ.ബി.എഫ്), ഫൈസൽ സലഫി (ക്യൂ.കെ.ഐ.സി), സലീം പൂക്കാട്, ലിജി അബ്ദുല്ല (ക്യൂ.എം.ഐ), ജിറ്റോ ജെയിംസ് (സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ) സമീൽ അബ്ദുൽ വാഹിദ് (ചാലിയാർ ദോഹ), നാസർ ടി.പി (ഫോക്കസ്‌), ജാസ്മിൻ നസീർ (എം.ജി.എം), ബിന്ദു ലിൻസൺ, സാബിദ്, അഷ്‌ന (യുനീക്), ഹൻസ് ജെയ്‌സൺ, കെൻസൺ തോമസ് (ഫിൻക്), സൗമ്യ പ്രദീപ് ‌(ഡോം), അബ്ദുൽ ഗഫൂർ(തൃശൂർ ജില്ലാ സൗഹൃദ വേദി), ശംസുദ്ധീൻ (ഒ.ഐ.സി.സി), അഷ്‌റഫ്‌ മടിയാരി (ഓതേഴ്‌സ് ഫോറം), പിന്റോ (കെ.സി.എ), അനിൽ കുമാർ, വിനോദ് (കുവാഖ്), മുബാറക് അബ്ദുൽ അഹദ് (ക്യൂമാസ്‌) , ഷംനാദ് ശംസുദ്ധീൻ (ഫ്രണ്ട്സ് ഓഫ് പത്തനംതിട്ട), ഹുസൈൻ പുതുവന (ആരോമ), സുനിൽ മുല്ലശ്ശേരി (വേൾഡ് മലയാളി ഫെഡറേഷൻ), നിജന (സിജി), രജിത് കുമാർ (പാലക്കാടൻ നാട്ടരങ്ങ്), ഷംല (ക്യൂടീം), മഞ്ജുഷ (ഇന്ത്യൻ ലോയേഴ്‌സ്), റൈഹാന (വിമൻ ഇന്ത്യ), ഷബ്‌ന, തസ്‌ലീന( എം.എം.ക്യൂ), അപർണ (എഫ്.സി.സി), ഷഹന ഇല്യാസ് (മലബാർ അടുക്കള), ഷഹനാസ് അബ്ദുസ്സലാം (പി.എം.എച്), നസീഹ മജീദ്, അംബര (നാട്), ബിനി (ക്വിക്), സായ് പ്രസാദ് (ഫൺ‌ഡേ ക്ലബ്), നിമിഷ (ക്യൂ മലയാളം), ഷാനവാസ്, ജാഫർ തയ്യിൽ, പി.കെ പവിത്രൻ, സുബൈർ വെള്ളിയോട്, ഫാസില മഷ്ഹൂദ്, റംല സമദ്, ഡോ.ഷഫീഖ്‌ താപ്പി തുടങ്ങിയവർ സംസാരിച്ചു.

സമ്മേളനത്തിന്റെ വിജയത്തിന് മുഴുവൻ സംഘടനാ പ്രതിനിധികളും സമ്പൂർണ്ണ പിന്തുണയും സഹായ സഹകരണവും വാഗ്ദാനം ചെയ്തു. “കാത്തുവെക്കാം സൗഹൃദ തീരം” എന്ന ആശയവുമായി ബന്ധപ്പെട്ട പ്രമേയം ഉണ്ണികൃഷ്ണൻ നായർ അവതരിപ്പിച്ചു.

ഏറെ ചർച്ചകൾക്കും ആലോചനകൾക്കും വിശകലനങ്ങൾക്കും ശേഷമാണ് വളരെ ആനുകാലിക പ്രസക്തവും ഇന്നത്തെ കാലം തേടുന്നതുമായ “കാത്തുവെക്കാം സൗഹൃദ തീരം” എന്ന പ്രമേയം തിരഞ്ഞടുത്തതെന്ന് സമാപന ഭാഷണം നിർവഹിച്ച വൈസ് ചെയർമാൻ കെ.എൻ. സുലൈമാൻ മദനി പറഞ്ഞു. യോഗത്തിൽ മുജീബ്‌ റഹ്‌മാൻ മദനി സ്വാഗതവും അബ്ദുറഷിദ് തിരൂർ നന്ദിയും പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button