Qatar

ഖത്തറിൽ നിന്ന് കെനിയയിലേക്ക് ടൂർ പോയ ഇന്ത്യക്കാരുടെ ബസ് മറിഞ്ഞ് അപകടം; 6 പേർ മരിച്ചു

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യക്കാരുടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 6 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് അപകടം നടന്നത്. വിനോദയാത്ര സംഘത്തിൽ മലയാളികൾ ഉള്ളതായി വിവരമുണ്ട്. കനത്ത മഴയാണ് അപകട കാരണം. അപകടത്തിൽ ബസ് പൂർണമായും തകർന്നതായി കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ സ്ത്രീയും കുട്ടികളും ഉൾപ്പെടുന്നതായും വിവരമുണ്ട്. എന്നാൽ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button