ഈ വീക്കെൻഡ് ആഘോഷിക്കാൻ ഖത്തറിലെ 5 ഗംഭീര സ്പോട്ടുകൾ

ഈ വീക്കെൻഡ് ഖത്തറിൽ അടിച്ചുപൊളിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഏറ്റവും ഗംഭീരമാകാൻ പോകുന്ന 5 ഇവൻ്റുകൾ ലിസ്റ്റ് ചെയ്യുന്നു:
1. FIFA അറബ് കപ്പ് ക്വാർട്ടർ ഫൈനൽ

ടൂർണമെന്റ് ചൂടുപിടിക്കുകയാണ്, ക്വാർട്ടർ ഫൈനലുകൾ ആരംഭിക്കുമ്പോൾ ടീമുകൾ സെമി ഫൈനലിലേക്ക് കടക്കാനുള്ള പോരാട്ടത്തിലാണ്.
വെള്ളിയാഴ്ച 5.30 pm-ന് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ജോർദാൻ ഇറാഖിനെ നേരിടും. തുടർന്ന് രാത്രി 8.30 pm-ന് അൽ ബൈത് സ്റ്റേഡിയത്തിൽ അൾജീരിയ യുഎഇയെ നേരിടും.
📅 തീയതി: വെള്ളിയാഴ്ച [ശനിയാഴ്ച: വിശ്രമദിനം]
⏰ സമയം: മത്സരഷെഡ്യൂൾ അനുസരിച്ച്
📍 സ്ഥലം: തിരഞ്ഞെടുക്കുന്ന മത്സരത്തെ ആശ്രയിച്ച്
2. ദർബ് അൽ-സാഇ
ഖത്തർ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷവുമുള്ള ദർബ് അൽ-സാഇ മടങ്ങിയെത്തുന്നു.

സന്ദർശകർക്ക് പാരമ്പര്യ പ്രദർശനങ്ങൾ, കലാപരിപാടികൾ, ഭക്ഷണ സ്റ്റാളുകൾ, കൂടാതെ ഫാൽക്കൺറി ഹൗസ്, കുട്ടികൾക്ക് ഒട്ടകസവാരി പഠിപ്പിക്കൽ പോലെയുള്ള പുതുമയുള്ള അനുഭവങ്ങൾ ആസ്വദിക്കാം.
📅 തീയതി: ഡിസംബർ 10–20
⏰ സമയം: 3:00 pm–11:00 pm
📍 സ്ഥലം: ഉം സലാൽ
3. ക്യാൻഡിൽലൈറ്റ് കൺസർട്ടുകൾ
സംഗീതസാന്ദ്രമാർന്ന അന്തരീക്ഷത്തിൽ ഒരു രാത്രി ആഗ്രഹിക്കുന്നവർ ക്യാൻഡിൽലൈറ്റ് കോൺസർട്ടുകൾ ഒരിക്കലും മിസ്സ് ചെയ്യാൻ പാടുള്ളതല്ല.

ഈ വാരാന്ത്യത്തിൽ ‘Queen vs ABBA’ എന്ന പ്രത്യേക സംഗീതരാവാണ് വെള്ളിയാഴ്ച നടക്കുന്നിരിക്കുന്നത്.
ടിക്കറ്റുകൾ ഓൺലൈനായി ലഭ്യമാണ്.
📅 തീയതി: ഡിസംബർ 11–12
⏰ സമയം: ഷോ സമയങ്ങൾ വ്യത്യാസപ്പെടാം
📍 സ്ഥലം: MIA വെസ്റ്റേൺ കോർട്ട്യാർഡ് – ഇസ്ലാമിക് ആർട്ട് മ്യൂസിയം
4. ഖത്തർ ബലൂൺ ഫെസ്റ്റിവൽ

സാഹസിക പ്രിയരായവർ ഏറെ കാത്തിരുന്ന ഖത്തർ ബലൂൺ ഫെസ്റ്റിവൽ ആറാം പതിപ്പായി മടങ്ങിയെത്തുന്നു.
ഹോട്ട് എയർ ബലൂണുകൾ, ആകാശപ്രദർശനങ്ങൾ, കുടുംബസൗഹൃദ പരിപാടികൾ തുടങ്ങി നിരവധി ആകർഷണങ്ങൾ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു.
ടിക്കറ്റുകളും സമയക്രമങ്ങളും ഓൺലൈനിൽ ലഭ്യമാണ്.
📅 തീയതി: ഡിസംബർ 11–20
⏰ സമയം: തിരഞ്ഞെടുക്കുന്ന അഡ്വഞ്ചർ അനുസരിച്ച്
📍 സ്ഥലം: അൽ ബിദ്ദ പാർക്ക്
5. കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവൽ

രുചിയുടെ ആഘോഷം ആഗ്രഹിക്കുന്നവർ Coffee, Tea & Chocolate Festival മിസ്സ് ചെയ്യരുത്.
വൈവിധ്യമാർന്ന ഡെസേർട്ടുകൾ, കോഫി–ചായ സ്റ്റാളുകൾ, ഭക്ഷണ ആസ്വാദകരെ ആകർഷിക്കുന്ന പ്രത്യേക വിഭവങ്ങൾ തുടങ്ങി ധാരാളം രുചിയനുഭവങ്ങൾ ഇവിടെ ലഭ്യമാണ്.
📅 തീയതി: ഡിസംബർ 13 വരെ
⏰ സമയം: 4:00 pm–11:00 pm
📍 സ്ഥലം: അൽ ബിദ്ദ പാർക്ക്




