Qatar
ഖത്തറിൽ വാഹനാപകടം: മൂന്ന് മലയാളികൾ ഉൾപ്പെടെ 5 പേർ മരണപ്പെട്ടു

ഖത്തറിലെ അൽഖോറിൽ ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ അടക്കം അഞ്ചു പേർ മരണപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിൻ ജോൺ (38) ഭാര്യ ആൻസി ഗോമസ് (30), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34) എന്നിവരാണ് മരിച്ച മഴയാളികൾ. ഇവരുടെ സുഹൃത്തുക്കളായ നാഗ ലക്ഷ്മി ചന്ദ്രശേഖരൻ (33), ഭർത്താവ് പ്രവീൺകുമാർ ശങ്കർ (38) എന്നിവരും മരണപ്പെട്ടു. ഇവർ തമിഴ്നാട് സ്വദേശികളാണ്. റോഷിൻ -ആൻസി ദമ്പതികളുടെ ഏകമകൻ ഏതൻ ഗുരുതരപരുക്കുകളോടെ സിദ്ര ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അൽഖോർ പാലത്തിൽ വെച്ച് ഇവരുടെ വാഹനത്തിനെ മറ്റൊരു വാഹനം വന്നിടിച്ച് താഴോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi