Qatar
ഇറാനിയൻ മിസൈലുകൾ ഖത്തർ തടഞ്ഞു; അവശിഷ്ടങ്ങൾ വീണ് കുട്ടി ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

ദോഹ: ഖത്തറിന് നേരെ വന്ന ഇറാനിയൻ മിസൈലുകൾ ഖത്തർ വ്യോമപ്രതിരോധ സംവിധാനം തകർത്തു. മിസൈലുകൾ തകർത്തതിനെത്തുടർന്ന് അവശിഷ്ടങ്ങൾ ദോഹയിലെ മുറൈഖ് (Muraikh) മേഖലയിലെ ഒരു സ്വദേശിയുടെ വീടിന് മുകളിൽ വീണു. സംഭവത്തിൽ ഒരു ഖത്തറി കുട്ടി ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് ഉടൻ തന്നെ എത്തിയ രക്ഷാപ്രവർത്തകർ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വീടിന് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.




