32-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള തുടങ്ങി
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ദോഹയിൽ 32-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച രാവിലെ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലായിരുന്നു ഉദ്ഘാടനം.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും മേളയുടെ പവലിയനുകളിൽ പര്യടനം നടത്തി. മേളയിൽ പങ്കെടുക്കുന്ന ഖത്തറി, അറബ്, വിദേശ പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ പ്രദർശനങ്ങളും സർക്കാർ ഏജൻസികളുടെയും അറബ്, അന്താരാഷ്ട്ര സാംസ്കാരിക സ്ഥാപനങ്ങളുടെയും ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ, പുസ്തകങ്ങൾ, കൈയെഴുത്തുപ്രതികൾ എന്നിവയെക്കുറിച്ചും വിശദീകരിച്ചു.
ഈ വർഷത്തെ പതിപ്പിന്റെ വിശിഷ്ടാതിഥിയായ സൗദി അറേബ്യയുടെ പവലിയൻ, മറ്റു രാജ്യങ്ങളുടെ അംഗീകൃത എംബസികളുടെ പവലിയൻ എന്നിവയും പ്രധാനമന്ത്രി സന്ദർശിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi