ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻതൂക്കം നൽകിക്കൊണ്ട്, മുനിസിപ്പാലിറ്റി മന്ത്രാലയം ഭക്ഷ്യ വിൽപനശാലകൾ കർശനമായി നിരീക്ഷിക്കുന്നതായും, ഭക്ഷ്യ സുരക്ഷാ നിബന്ധനകൾ പാലിക്കാൻ അവരെ നിർബന്ധിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
എട്ട് മുനിസിപ്പാലിറ്റികളുടെയും നേട്ടങ്ങൾ പ്രകടമാക്കിക്കൊണ്ട് മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2023 ൽ, രാജ്യത്തുടനീളമുള്ള ഭക്ഷണശാലകളിൽ 210,733 പരിശോധനകൾ നടത്തുകയുണ്ടായി.
ഇതേത്തുടർന്ന്, കഴിഞ്ഞ വർഷം 240 ഭക്ഷണശാലകൾ അടച്ചുപൂട്ടി. സാധാരണഗതിയിൽ, നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച് ഭക്ഷണശാലകൾ ആഴ്ചകളോളം താൽക്കാലികമായി അടച്ചിടുകയാണ് ശിക്ഷാവിധി. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം ലൈസൻസ് കാൻസൽ ഉൾപ്പെടെ കൂടുതൽ ഗുരുതരമായ നടപടികളിലേക്ക് പോകും.
കഴിഞ്ഞ വർഷം, മുനിസിപ്പൽ ഇൻസ്പെക്ടർമാർ ഔട്ട്ലെറ്റുകളിൽ നിന്ന് 30,200 ആരോഗ്യ നിയമങ്ങളുടെ ലംഘനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD