2024-25 ക്രൂയിസ് സീസണിൽ 87 ക്രൂയിസ് കപ്പലുകളും മൂന്നര ലക്ഷത്തിലധികം ടൂറിസ്റ്റുകളും ഖത്തറിലെത്തി

2024/2025 ക്രൂയിസ് സീസണിന്റെ വിജയം ആഘോഷിക്കുന്നതിനും ഈ മേഖലയെ പിന്തുണച്ച എല്ലാ പങ്കാളികൾക്കും മറ്റുള്ളവർക്കും നന്ദി പറയുന്നതിനുമായി ഖത്തർ ടൂറിസവും മവാനി ഖത്തറും ചേർന്ന് ഓൾഡ് ദോഹ തുറമുഖത്ത് സമാപന ചടങ്ങ് നടത്തി.
ഈ സീസണിൽ 87 ക്രൂയിസ് കപ്പലുകൾ ദോഹ തുറമുഖത്ത് എത്തി – കഴിഞ്ഞ സീസണിനേക്കാൾ 19% കൂടുതലാണിത്. ഇതിൽ ആദ്യമായി ദോഹ സന്ദർശിച്ച അഞ്ച് കപ്പലുകളും ഖത്തറിൽ യാത്രക്കാർ യാത്ര ആരംഭിച്ചതോ അവസാനിപ്പിച്ചതോ ആയ 13 ടേൺഅറൗണ്ട് ആക്റ്റിവിറ്റിസും ഉൾപ്പെടുന്നു.
ഈ സീസണിൽ 360,000-ത്തിലധികം ക്രൂയിസ് ടൂറിസ്റ്റുകൾ ഖത്തർ സന്ദർശിച്ചു. അവരിൽ 10%-ത്തിലധികം പേരും ട്രാൻസ്ഫർ യാത്രക്കാരായിരുന്നു, അതായത് അവർ ഖത്തറിലാണ് അവരുടെ ക്രൂയിസ് ആരംഭിക്കുകയോ പൂർത്തിയാക്കുകയോ ചെയ്തത്. മേഖലയിലെ ക്രൂയിസ് ടൂറിസത്തിന്റെ ഒരു പ്രധാന കേന്ദ്രമായി ഖത്തർ മാറുന്നുവെന്ന് ഇത് കാണിക്കുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2