ഒരുങ്ങി ബീച്ചുകൾ; സന്ദർശകർക്കായി പുതിയ 15 ബീച്ചുകൾ തുറക്കുന്നു
ദോഹ: സന്ദർശകരെ സ്വീകരിക്കുന്നതിനായി പുതുതായി വികസിപ്പിച്ച 15 ബീച്ചുകളുടെ ലിസ്റ്റ് മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തിറക്കി. സന്ദർശകരുടെ സൗകര്യാർത്ഥം നിരവധി ബീച്ചുകൾ നവീകരിക്കുകയും പുതിയ സേവനങ്ങൾ ചേർക്കുകയും ചെയ്തിട്ടുണ്ട്.
ഫുവാർട്ട് ബീച്ച്, അൽ മറൂണ ബീച്ച്, അരിദ ബീച്ച്, അൽ ഫെർക്കിയ ബീച്ച്, സിമൈസ്മ ബീച്ച്, അൽ വക്ര ബീച്ച്, സീലൈൻ ബീച്ച്, അൽ അദായിദ് ബീച്ച്, അൽ മംലാഹ ബീച്ച് (ലേഡീസ് ഒൺലി), അൽ ഘരിയ ബീച്ച്, സിക്രിത് ബീച്ച്, ദുഖാൻ ബീച്ച്, ഉമ്മു ബാബ് ബീച്ച്, അൽ ഖറൈജ് ബീച്ച് (സിംഗിൾസ്), സാൽവ ബീച്ച് എന്നിവയാണ് വികസിപ്പിച്ച ബീച്ചുകൾ.
ലൊക്കേഷനുകളിലേക്കുള്ള ലിങ്കുകൾ ഉൾപ്പെടെയുള്ള ഒരു ലിസ്റ്റ് മന്ത്രാലയം അതിന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കിട്ടു. നവീകരണ പദ്ധതി പ്രകാരം ബീച്ചുകളിൽ നടപ്പാതകൾ, വ്യത്യസ്ത ഡിസൈനിലുള്ള ഷേഡുകൾ, സ്ഥിരം ടോയ്‌ലറ്റുകൾ, കിയോസ്‌ക്കുകൾ, ബാർബിക്യൂ ഏരിയകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, വോളിബോൾ, ഫുട്‌ബോൾ ഗ്രൗണ്ടുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഭിന്നശേഷിയുള്ള കടലിലേക്ക് പ്രവേശനം നൽകുന്നതിനായി ചില ബീച്ചുകളിൽ പ്രത്യേക നടപ്പാതകളും നിർമ്മിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ ബീച്ചുകളുടെയും ലൈറ്റിംഗ് സംവിധാനം സൗരോർജ്ജം ഉപയോഗിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.
ബീച്ചുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളും മുനിസിപ്പാലിറ്റി മന്ത്രാലയം പുറപ്പെടുവിച്ചു.
മണലിൽ നേരിട്ട് തീ കൊളുത്തുന്നത് ഒഴിവാക്കാൻ സന്ദർശകരോട് ആവശ്യപ്പെടുന്നു. ബീച്ചുകളിൽ നേരിട്ട് തീ ഉണ്ടാക്കുന്നത് മണലിന്റെ സ്വഭാവത്തെ ദോഷകരമായി ബാധിക്കുകയും പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യുന്നു.
കരി ചാരം (ചാർക്കോൾ) മണലിൽ കുഴിച്ചിടരുതെന്നും മാലിന്യങ്ങൾ നിയുക്ത കണ്ടെയ്‌നറുകളിൽ മാത്രം ഉപേക്ഷിച്ച് ശുചിത്വം പാലിക്കണമെന്നും മന്ത്രാലയം സന്ദർശകരോട് നിർദേശിച്ചു. സുരക്ഷയ്ക്കായി കടലിൽ നീന്തുമ്പോൾ ലൈഫ് ഗാർഡ് ജാക്കറ്റുകൾ ധരിക്കാനും സന്ദർശകരോട് അഭ്യർത്ഥിക്കുന്നു.
സന്ദർശകർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം നവീകരണത്തിനായി 18 ബീച്ചുകൾ തിരഞ്ഞെടുത്തിരുന്നു. ആദ്യ ഘട്ടത്തിൽ, 2022 ലെ ഫിഫ ലോകകപ്പ് ഖത്തറിന് മുന്നോടിയായി അവയിൽ എട്ടെണ്ണം നവംബർ 1 ന് വീണ്ടും തുറന്നു.
ഖത്തറിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിൽ ഒന്നായ മെസായിദിലെ സീലൈൻ ബീച്ച് നീന്തലിന് പുറമെ ഒട്ടക സവാരി, സഫാരി ടൂറുകൾ, ഡ്യൂൺ ബാഷിംഗ് എന്നിവ പോലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു സൂര്യാസ്തമയം കാണാനുള്ള ഒരു മികച്ച സ്ഥലവുമാണിത്.
ഖത്തറിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിൽ ഒന്നാണ് അൽ മറൂണ. നല്ല മണലും ആഴം കുറഞ്ഞ വെള്ളവും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാക്കി മറൂണയെ മാറ്റുന്നു.
ആഴം കുറഞ്ഞ വെള്ളവും മൃദുവായ മണലോടും കൂടിയ ബീച്ചാണ് സിമൈസ്മ. ആയതിനാൽ തന്നെ കുടുംബ സൗഹൃദത്തിനൊപ്പം ശിശു സൗഹൃദവുമാണ് ഈ ബീച്ച്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi