BusinessQatar

മിഡിൽ ഈസ്റ്റിലെ മികച്ച കമ്പനികൾ: ഫോബ്‌സ് ലിസ്റ്റിൽ ഇടം നേടിയ 12 ഖത്തരി കമ്പനികൾ ഇവയാണ്!

2025-ൽ ഫോർബ്‌സ് മാഗസിൻ പുറത്തിറക്കിയ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച 100 കമ്പനികളുടെ പട്ടികയിൽ പന്ത്രണ്ട് ഖത്തരി സ്ഥാപനങ്ങൾ ഇടം നേടി. ഇവയിൽ  എട്ടോളം ധനകാര്യ സ്ഥാപനങ്ങൾ ആണെന്നത് ശ്രദ്ധേയമാണ്. 

91 എൻട്രികളുമായി ജിസിസി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 33 എൻട്രികളുമായി യുഎഇയാണ് മുന്നിൽ, 30 എൻട്രികളുമായി സൗദി അറേബ്യ, 12 എൻട്രികളുമായി ഖത്തർ എന്നിവർ പിന്നാലെ. കുവൈറ്റിൽ നിന്ന് 10 കമ്പനികളും, മൊറോക്കോ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് നാല് വീതവും, ഈജിപ്തിൽ നിന്ന് മൂന്ന്, ജോർദാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം കമ്പനികളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ഫോബ്‌സ് മിഡിൽ ഈസ്റ്റിന്റെ ജൂൺ ലക്കത്തിൽ അതത് വിഭാഗങ്ങളിലെ മികച്ച കമ്പനികളുടെ റാങ്കിംഗിൽ ഖത്തറിൽ നിന്ന് ഇടം നേടിയവർ താഴെ: 

● ക്യുഎൻബി ഗ്രൂപ്പ് (റാങ്ക് 3), ഗ്രൂപ്പ് സിഇഒ – അബ്ദുള്ള മുബാറക് അൽ ഖലീഫ

● ഖത്തർ ഇസ്ലാമിക് ബാങ്ക് (റാങ്ക് 32), ഗ്രൂപ്പ് സിഇഒ – ബാസൽ ഗമാൽ

● ഒരീദൂ ഗ്രൂപ്പ് (റാങ്ക് 33), ഗ്രൂപ്പ് സിഇഒ – അസീസ് അലുത്മാൻ ഫഖ്രൂ

● ഇൻഡസ്ട്രീസ് ഖത്തർ (റാങ്ക് 37), ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ – സാദ് ഷെരിദ അൽ കാബി

● കൊമേഴ്‌സ്യൽ ബാങ്ക് (റാങ്ക് 47), ഗ്രൂപ്പ് സിഇഒ – ജോസഫ് എബ്രഹാം

● അൽ റയാൻ ബാങ്ക് (റാങ്ക് 50), ഗ്രൂപ്പ് സിഇഒ – ഫഹദ് അൽ ഖലീഫ

● ദുഖാൻ ബാങ്ക് (റാങ്ക് 62) ആക്ടിംഗ് ഗ്രൂപ്പ് സിഇഒ – അഹമ്മദ് ഹാഷിം

● നഖിലത്ത് (റാങ്ക് 72), സിഇഒ – അബ്ദുള്ള അൽ സുലൈത്തി

● ഖത്തർ ഇൻ്റർനാഷണൽ ഇസ്ലാമിക് ബാങ്ക് (ക്യുഐഐബി) (റാങ്ക് 76) സിഇഒ – അബ്ദുൾബാസിത് അൽ ഷൈബെയ്

● ഖത്തർ ഫ്യൂവൽ (WOQOD) (റാങ്ക് 79), മാനേജിംഗ് ഡയറക്ടറും സിഇഒയും – സാദ് റാഷിദ് അൽ മുഹന്നദി

● ദോഹ ബാങ്ക് (റാങ്ക് 87) ഗ്രൂപ്പ് സിഇഒ – അബ്ദുൾറഹ്മാൻ ബിൻ ഫഹദ് അൽതാനി;  ● അഹ്ലിബാങ്ക് (റാങ്ക് 100), സിഇഒ – ഹസ്സൻ അഹമ്മദ് അൽ എഫ്രാങ്കി.

അറബ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ പ്രധാന വിപണികളിൽ നിന്ന് ഞങ്ങൾ ഡാറ്റ ശേഖരിക്കുകയും 2024 സാമ്പത്തിക വർഷത്തെ വിൽപ്പന, ആസ്തികൾ, ലാഭം, 2025 ഏപ്രിലിലെ വിപണി മൂല്യം എന്നിവയെ അടിസ്ഥാനമാക്കി പൊതുവായി ലിസ്റ്റ് ചെയ്ത കമ്പനികളെ റാങ്ക് ചെയ്യുകയും ചെയ്തു. ഓരോ മെട്രിക്കിനും തുല്യ പ്രാധാന്യം നൽകി, അതേ അന്തിമ സ്കോറുള്ള കമ്പനികൾക്ക് ഒരേ റാങ്ക് നൽകി – റാങ്കിംഗ് മെത്തേഡ് സംബന്ധിച്ച് ഫോബ്‌സ് വിശദീകരിച്ചു.

Related Articles

Back to top button