Qatar

റെക്കോർഡ് വിൽപ്പനയും ധാരാളം സന്ദർശകരും; ലോക്കൽ ഡേറ്റ്സ് ഫെസ്റ്റിവൽ ഒരാഴ്ച്ച പിന്നിട്ടു

മുനിസിപ്പാലിറ്റി മന്ത്രാലയവും കൃഷികാര്യ വകുപ്പും സൂഖ് വാഖിഫ് മാനേജ്‌മെന്റും ചേർന്ന് സംഘടിപ്പിച്ച പത്താമത് ലോക്കൽ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ ആദ്യ ആഴ്ച്ചയിൽ തന്നെ റെക്കോർഡ് വിൽപ്പനയും വലിയ പൊതുജന പങ്കാളിത്തവും രേഖപ്പെടുത്തി.

ജൂലൈ 24 വ്യാഴാഴ്ച്ച ആരംഭിച്ചതു മുതൽ ജൂലൈ 29 ചൊവ്വാഴ്ച്ച വരെ ഏകദേശം 79,421 കിലോഗ്രാം ഈത്തപ്പഴം വിറ്റു. വിവിധ ഇനം ഈത്തപ്പഴങ്ങളുടെ വിൽപ്പന ഇപ്രകാരമായിരുന്നു.

ഇഖ്‌ലാസ്: 33,181 കിലോഗ്രാം

ഷിഷി: 17,139 കിലോഗ്രാം

ഖുനൈസി: 16,645 കിലോഗ്രാം

ബർഹി: 7,036 കിലോഗ്രാം

മറ്റ് ഇനങ്ങൾ: 5,420 കിലോഗ്രാം

അതേ കാലയളവിൽ, പഴങ്ങളുടെ വിൽപ്പന 978 കിലോഗ്രാമിലും എത്തി.

ഈ വർഷത്തെ ഉത്സവത്തിൽ 114 പ്രാദേശിക ഫാമുകൾ ഉൾപ്പെടുന്നു, ഇത് പ്രാദേശിക കാർഷിക ഉൽപാദനത്തിന്റെ വളർച്ചയും ഖത്തരി ഉൽപ്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയും കാണിക്കുന്നു.

പരിപാടിയിൽ ധാരാളം സന്ദർശകരും പങ്കെടുത്തു. തുടക്കം മുതൽ ആറാം ദിവസം വരെ ഏകദേശം 36,300 പേർ ഫെസ്റ്റിവൽ സന്ദർശിച്ചു. ഇത് തദ്ദേശീയ ഉൽ‌പ്പന്നങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെയും പ്രാദേശിമായ കൃഷിയോടുള്ള അവരുടെ പിന്തുണയെയും കാണിക്കുന്നു.

ലോക്കൽ ഡേറ്റ്സ് ഫെസ്റ്റിവൽ ഓഗസ്റ്റ് 7 വരെ തുടരും. ഞായറാഴ്ച്ച മുതൽ വ്യാഴം വരെ എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 9 വരെയും വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 10 വരെയും ഇത് തുറന്നിരിക്കും. സൂഖ് വാഖിഫിന്റെ ഈസ്റ്റേൺ സ്ക്വയറിൽ വെച്ചാണ് ഫെസ്റ്റിവൽ നടക്കുന്നത്.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button