Qatar

കുവൈറ്റിൽ വ്യാജമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു

കുവൈറ്റ് സിറ്റിയിൽ വ്യാജമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചു. പലരും ചികിത്സയിലാണ്. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. പ്രാഥമിക പരിശോധനയിൽ ഇവർ കഴിച്ച മദ്യത്തിൽ വിഷം കലർന്നതായി സ്ഥിരീകരിച്ചു.

ജലൂബ് ബ്ലോക്ക് 4 ൽ നിന്നാണ് പ്രവാസികൾ മദ്യം വാങ്ങിയതെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു. പതിനഞ്ചോളം പ്രവാസികൾ രണ്ട് ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ പത്ത് പേർ മരിച്ചതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.

Related Articles

Back to top button