ശ്രദ്ധേയമായി എഡ്യൂക്കേഷൻ സിറ്റിയിലെ സീറോ വെയിസ്റ്റ് കമ്യൂണിറ്റി ഇഫ്താർ
ഖത്തർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇക്കുറിയും ആരംഭിച്ച ‘സീറോ വേസ്റ്റ് കമ്മ്യൂണിറ്റി ഇഫ്താർ’ ഒരേസമയം ജനപ്രീതി കൊണ്ടും സുസ്ഥിര വികസന മൂല്യങ്ങൾ കൊണ്ടും ശ്രദ്ധേയമാകുന്നു..ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ നൽകുന്ന മിനറെറ്റൈനിലെ (എജ്യുക്കേഷൻ സിറ്റി മോസ്‌ക്) ഇഫ്താർ വിരുന്നിലേക്ക് – ഖത്തറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് നോമ്പ് തുറക്കാനെത്തുന്നത്.
ഇഫ്താറുമായി ബന്ധപ്പെട്ട മാലിന്യ ഉൽപ്പാദനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എജ്യുക്കേഷൻ സിറ്റി സീറോ വെയിസ്റ്റ്‌ഇഫ്താർ സംഘടിപ്പിക്കുന്നത്. ഇഫ്താറിൻ്റെ ഭാഗമായി ശേഷിക്കുന്ന ഭക്ഷണം പരമാവധി കുറക്കുന്നു. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് ഓരോ വ്യക്തിക്കും കണ്ടെയ്നറുകൾക്ക് പകരം പരിസ്ഥിതി സൗഹൃദ വസ്തുക്കളാൽ നിർമ്മിച്ച ഒരു മൾട്ടി-കംപാർട്ട്മെൻ്റ് ബോക്സ് നൽകുന്നു.
പാക്കേജുചെയ്ത പഴങ്ങൾക്കുപകരം മുഴുവൻ പഴങ്ങളും, വീണ്ടും ഉപയോഗിക്കാവുന്ന ടേബിൾ കവറുകളും, പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം വാട്ടർ ഡിസ്പെൻസറുകളും ഇവിടെ ഉപയോഗിക്കുന്നു. ഏത് ഭക്ഷണ മാലിന്യവും എഡ്യൂക്കേഷൻ സിറ്റിയിൽ തന്നെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കമ്പോസ്റ്റാക്കി മാറ്റുന്നു.
2023-ൽ റമദാനിലാണ് മിനറെറ്റീനിൽ ആദ്യമായി സീറോ വേസ്റ്റ് ഇഫ്താർ അവതരിപ്പിച്ചത്. ഒരു ദിവസം ശരാശരി 1,500 മീലുകൾ ഉൾപ്പെടെ 45,100 ഇഫ്താർ മീലുകൾ വിതരണം ചെയ്തു വരുന്നു. വിശുദ്ധ മാസത്തിൻ്റെ അവസാന നാളുകളിൽ 2,000 ആളുകളാണ് ഇവന്റിൽ ഓരോ ദിനവും പങ്കെടുത്തത്.
ഇഫ്താറിനായി എത്തുന്ന വിവിധ രാജ്യങ്ങളിൽ പെട്ട അതിഥികളിൽ അവബോധം വളർത്തുന്നത്തിനായി അറബി, ഇംഗ്ലീഷ്, ഹിന്ദി/ഉറുദു, മലയാളം, സ്വാഹിലി എന്നീ ഭാഷകളിൽ ഭക്ഷണം, പാക്കിംഗ് മാലിന്യങ്ങൾ എന്നിവ എങ്ങനെ വേർതിരിക്കാം, അവരുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാവുന്ന രീതികൾ, പാക്കേജിംഗ് എന്നിവയെക്കുറിച്ച് ഒരു സംക്ഷിപ്ത വിവരണം നൽകുകയും ചെയ്യുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5