HealthQatar
Trending

ആഗോള ആരോഗ്യ-സുരക്ഷാ ദിനം ആചരിച്ച് ഖത്തർ യൂണിവേഴ്‌സിറ്റി

ആഗോളതലത്തിൽ തൊഴിൽ അപകടങ്ങളും തൊഴിൽജന്യരോഗങ്ങളും പ്രതിരോധിക്കുന്നതിനായി ഖത്തർ യൂണിവേഴ്സിറ്റി (QU) ആഗോള ആരോഗ്യ സുരക്ഷാദിനം (World Health and Safety Day) ആചരിച്ചു. വർഷം തോറും ഏപ്രിൽ 28നാണ് ഈ ദിനം.

സുരക്ഷയും ആരോഗ്യ സംസ്കാരവും പ്രോത്സാഹിപ്പിക്കാനും, എങ്ങനെ ജോലി സംബന്ധമായ അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം കുറയ്ക്കാൻ സഹായിക്കും എന്നതിൽ അന്താരാഷ്ട്ര ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദ്ദേശിച്ചുമുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ ദിനാചരണം.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ നിശ്ചയിച്ചിട്ടുള്ള 2021 ലെ ആരോഗ്യ സുരക്ഷാദിനത്തെ സംബന്ധിച്ച പ്രമേയം, പ്രതിസന്ധികളെ മുൻ‌കൂട്ടി അറിയുകയും തയ്യാറെടുക്കുകയും  തൊഴിൽപരമായ സുരക്ഷാ ആരോഗ്യ  (ഒഎച്ച്എസ്) സംവിധാനങ്ങളിൽ കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടായിവരികയും ചെയ്യുക എന്നുള്ളതാണ്.

കോവിഡ് -19 പാൻഡെമിക് ആളുകളുടെ തൊഴിൽ ജീവിതത്തിൽ ചെലുത്തിയ പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തിൽ ഫലപ്രദവും കാര്യക്ഷമവുമായ ഒരു പ്രവർത്തനപദ്ധതി രൂപീകരിക്കുന്നതിന്റെ പ്രാധാന്യവും തീം മുന്നോട്ട് വെക്കുന്നു.

ആരോഗ്യ-സുരക്ഷാ വകുപ്പിന്റെ ആക്ടിംഗ് ഹെഡ് അബ്ദുൽ ഹാദി അൽ ഹജ്രി ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു: “സുരക്ഷയും ആരോഗ്യവും സംബന്ധിച്ച അന്താരാഷ്ട്ര ദിനം അന്താരാഷ്ട്ര തൊഴിലാളി സംഘടന എല്ലാ വർഷവും തൊഴിൽ അപകടങ്ങൾ തടയുന്നതിനായി ആരംഭിക്കുന്ന ഒരു അന്താരാഷ്ട്ര കാമ്പെയ്‌നാണ്. 1996 ൽ തൊഴിൽ അപകടങ്ങൾക്ക് ഇരയായവരുടെ ഓർമ്മയ്ക്കായാണ് ഈ ദിവസം സംഘടന തിരഞ്ഞെടുത്തത്.”

“ഖത്തർ സർവകലാശാലയെ പ്രതിനിധീകരിച്ചു ഞങ്ങൾ ഈ ദിനം ആഘോഷിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹവുമായി പങ്കുചേരുന്നു, ആവശ്യമായ ശ്രമങ്ങൾ നടത്തി സുരക്ഷിതവും മികച്ചതുമായ തൊഴിൽ അന്തരീക്ഷവും അക്കാദമിക് അന്തരീക്ഷവും പ്രദാനം ചെയ്യുന്നതിനുള്ള സർവ്വകലാശാലയുടെ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുന്നു. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ആഘാതം ലോകം മുഴുവൻ നമ്മുടെ ജീവിതത്തെ ബാധിച്ചിരിക്കുന്ന ഈ കാലത്ത്, പ്രതിസന്ധികളോട് പ്രതികരിക്കുക തന്നെ ചെയ്യുക,” അദ്ദേഹം തുടർന്നു.

രാജ്യത്തെ അധികാരികൾ പുറപ്പെടുവിച്ച എല്ലാ നിയമങ്ങളും ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കാൻ സർവകലാശാലയിലെ ആരോഗ്യ-സുരക്ഷയ്ക്കുള്ള സുപ്രീം സമിതി സ്വീകരിച്ച ക്രിയാത്മക നടപടികളെ അദ്ദേഹം അഭിനന്ദിച്ചു. “ദൈവകൃപയാൽ കൃത്യവും ഫലപ്രദവുമാണ്, കൂടാതെ ഫാക്കൽറ്റി അംഗങ്ങളുടെ സംതൃപ്തിയെക്കുറിച്ച് സർവകലാശാലയുടെ സ്ട്രാറ്റജിക്-വികസന ഓഫീസിലെ ഗവേഷണ-വിശകലന വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച്, കോവിഡിനെ നേരിടാൻ സർവകലാശാലയിൽ സ്വീകരിച്ച മുൻകരുതൽ നടപടികൾ, ബാക്കി സേവനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ മികവ് കാഴ്ച്ച വെക്കുകയും ചെയ്തു, ”അൽ ഹജ്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ, സർവകലാശാല പൊതു സൗകര്യ-സേവന വകുപ്പിന്റെ നേതൃത്വത്തിൽ ‘കോവിഡ് -19 പാൻഡെമിക് സമയത്ത് പ്രതിസന്ധികളെ പ്രതീക്ഷിക്കുക, തയ്യാറാകുക, പ്രതികരിക്കുക’ എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു. അത്തരം പ്രതിസന്ധികൾക്ക് തയ്യാറെടുക്കുന്നതിന്റെയും പ്രതികരിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് സെമിനാറിൽ ടിന ബാലചന്ദ്രനും ഇയാൻ പെർംബെട്രോണും സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button