Qatar
റിപ്പബ്ലിക് ആശംസയിൽ ത്രിവർണ്ണമണിഞ്ഞ് ലോകകപ്പ് സ്റ്റേഡിയം

ദോഹ: ഇന്ത്യയുടെ 73-ാമത് റിപ്ലബിക് ദിനാഘോഷവേളയിൽ, ത്രിവർണ്ണമണിഞ്ഞു ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയമായ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം. ഖത്തറിന്റെ ലോകകപ്പ് ആവേശത്തിന്റെ ഈറ്റില്ലങ്ങളായ 8 സ്റ്റേഡിയങ്ങളിൽ ആദ്യം ഒരുങ്ങിയ ഖത്തർ നാഷണൽ സ്റ്റേഡിയം/ഖലീഫ സ്റ്റേഡിയമാണ് ഇന്നലെ രാത്രി വൈദ്യുതി അലങ്കാര വെളിച്ചങ്ങളാൽ ത്രിവർണ്ണ ശോഭയായത്.
ഒപ്പം റിപബ്ലിക് ദിന ആശംസയും സ്റ്റേഡിയത്തിൽ ദൃശ്യമായി. ചിത്രം ഇന്ത്യൻ എംബസ്സി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
കോർണിഷിലെ പ്രമുഖമായ ഷെറാട്ടൺ ഹോട്ടൽ കെട്ടിടവും ഇന്നലെ രാത്രി ത്രിവർണ ശോഭയും ഇന്ത്യൻ പതാകയും പ്രകാശിപ്പിച്ചു.