വുഖൂദ് സേവനങ്ങൾ ഇനി മൊബൈൽ ആപ്പിലൂടെ വളരെ എളുപ്പം

ദോഹ: ഖത്തർ ഫ്യുവൽ കമ്പനി (വുഖൂദ്) തങ്ങളുടെ മൊബൈൽ ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് പുറത്തിറക്കി. നിരവധി സവിശേഷതകളാണ് പുതിയ ആപ്പ് വാഗ്ദാനം ചെയ്യുന്നത്.
Fahes-ലെ സാങ്കേതിക പരിശോധനയ്‌ക്കായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും, ഫീസ് അടയ്ക്കാനും വാഹന പരിശോധന റിപ്പോർട്ടുകൾ ലഭിക്കാനും ഇപ്പോൾ ആപ്പ് ഉപയോഗിക്കാം.
കൂടാതെ, പ്രീപെയ്ഡ് വുഖൂദ് ടാഗിന്റെ ബാലൻസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേസും ഏറ്റവും അടുത്തുള്ള പെട്രോൾ സ്റ്റേഷൻ കണ്ടെത്താനുള്ള ഫീച്ചറും ഇപ്പോൾ എളുപ്പമായിട്ടുണ്ട്.
കാർ സർവീസ് സെന്ററുകൾ, സിദ്ര സ്റ്റോറുകൾ അല്ലെങ്കിൽ ഷഫാഫ് ഗ്യാസ് സിലിണ്ടർ വിൽപ്പന സൈറ്റുകൾ, വുഖൂദിന്റെ പ്രമോഷനുകൾ, ഇന്ധന വിലകൾ, സ്റ്റോക്ക് വിലകൾ എന്നിവ ആപ്പിൽ നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു.
ഉപഭോക്താക്കൾക്ക് അവരുടെ ഫീഡ്‌ബാക്കും നിരീക്ഷണങ്ങളും നേരിട്ട് നൽകാനും അവർക്ക് എളുപ്പത്തിൽ പ്രതികരണം നേടാനും അനുവദിക്കുന്ന ഒരു പ്രത്യേക വിഭാഗവും പുതിയ ആപ്പിൽ നൽകിയിട്ടുണ്ട്.
ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേയിലോ ആപ്പിൾ സ്റ്റോറിലോ ഡൗൺലോഡിന് ലഭ്യമാണ്.