Qatar

നിർബന്ധമല്ലാത്തവരും ഇഹ്തിറാസിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്താൽ നടപടികൾ ഫാസ്റ്റ് ട്രാക്കിൽ

ദോഹ: ഖത്തറിലേക്ക് വരുന്നവരിൽ നിലവിൽ, വിവിധ തരം സന്ദർശക വിസയിലെത്തുന്നവർക്ക് മാത്രമാണ് ഇഹ്തിരാസ് പോർട്ടലിലെ മുൻകൂട്ടി യുള്ള റെജിസ്ട്രേഷൻ ആയ പ്രീ-റെജിസ്ട്രേഷൻ ബാധകമായുള്ളത്. റെസിഡന്റ് വിസയിലുള്ള താമസക്കാർക്കും, പൗരന്മാർക്കും പ്രീ-റെജിസ്ട്രേഷൻ ഐശ്ചികമാണ്. എന്നാൽ ഇവരും കഴിവതും പ്രീ-രെജിസ്റ്റർ ചെയ്യുന്നത് ദോഹയിലെത്തിയത്തിയതിന് ശേഷമുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുമെന്നു അറിയിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രാലയം. റെസിഡന്റ് വിസയിലുള്ള വാക്സീൻ എടുത്തവർക്കും, എടുക്കാത്തവർക്കും ഖത്തറിലേക്ക് പ്രവേശനാനുമതിയുണ്ട്. വാക്സീൻ എടുക്കാത്തവർക്ക് 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ ആവശ്യമാണ്. 

ഖത്തറിലെത്തുന്നതിന് 72-12 മണിക്കൂറിനിടയിലാണ് ഇഹ്തിറാസിൽ രജിസ്റ്റർ ചെയ്യേണ്ടത്. ഇങ്ങനെയുള്ള രജിസ്ട്രേഷനൊപ്പം ആവശ്യമായ രേഖകൾ എല്ലാം അപ്ലോഡ് ചെയ്യുന്നതിനാൽ, എയർപോർട്ടിലെത്തിയ ശേഷം യാത്രക്കാർക്ക്, ഫാസ്റ്റ് ട്രാക്ക് സൗകര്യം ഉപയോഗപ്പെടുത്താനാവും. ഇതിലൂടെ വലിയ അളവിൽ സമയലാഭവും അധ്വാനലാഭവുമാണ് അധികൃതർക്കും യാത്രക്കാർക്കും സാധ്യമാകുന്നത്.

രെജിസ്ട്രേഷൻ ലിങ്ക്: https://ehteraz.gov.qa/PER/loginPage?language=en

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button