
വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുക, സീറ്റ്ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ, പ്രത്യേകം മോണിറ്റർ ചെയ്യാനായി ഓട്ടോമേറ്റഡ് റഡാർ സിസ്റ്റം നാളെ മുതൽ ഫൈൻ ഉൾപ്പെടെയുള്ള നടപടികളുമായി പ്രവർത്തിച്ചു തുടങ്ങും. ഓഗസ്റ്റ് 27 മുതൽ തന്നെ സിസ്റ്റം നിയമലംഘകർക്ക് വയലേഷൻ മെസേജുകൾ അയക്കാൻ ആരംഭിച്ചിരുന്നു എങ്കിലും ഫൈനുകൾ ചാർജ് ചെയ്തിരുന്നില്ല.
ഹെഡ്ഫോൺ ഉപയോഗിക്കുന്നതും ഡാഷ്ബോർഡ് സ്റ്റാൻഡിൽ മൊബൈൽ ഫോൺ വയ്ക്കുന്നതും ഗതാഗത ലംഘനമല്ല. എന്നാൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഏതെങ്കിലും ദൃശ്യ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
വാഹനമോടിക്കുമ്പോൾ നാവിഗേഷനായി പോലും മൊബൈൽ ഫോണിൽ തിരയുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യുന്നത് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 55 പ്രകാരം ലംഘനമാണ്. അത് ഏതെങ്കിലും ഇലക്ട്രോണിക് വിഷ്വൽ ഉപകരണത്തിൽ തിരക്കിലായിരിക്കുകയോ വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുകയോ ചെയ്യുന്നത് ലംഘനമാണ്,” ഹെഡ് ഓഫ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് റഡാർ ആൻഡ് സ്കെയിൽസ് വകുപ്പ് മേജർ ഹമദ് അലി അൽ മുഹന്നദി മുന്നറിയിപ്പ് നൽകി.
നാവിഗേഷൻ ആവശ്യങ്ങൾക്കായി വാഹനമോടിക്കുന്നയാൾക്ക് കാർ ഡാഷ്ബോർഡിലോ സ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ഫോണിലേക്കോ സ്ക്രീനിലേക്കോ നോക്കാമെന്നും എന്നാൽ ഡ്രൈവ് ചെയ്യുമ്പോൾ തിരയുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യരുതെന്ന് അൽ റയാൻ ടിവിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
“അവർ വാഹനങ്ങൾ മുന്നോട്ടെടുക്കും മുൻപ് മുമ്പ് നാവിഗേഷൻ ആപ്പ് ഉപയോഗിക്കണം,” അൽ മുഹന്നദി പറഞ്ഞു.
സീറ്റ് ബെൽറ്റിന്റെ അതേ നിറമുള്ള വസ്ത്രം ധരിച്ചാലും, ബെൽറ്റ് വെച്ച ശേഷം ക്ലിപ്പ് ഇടാതിരിരിക്കുകയോ ചെയ്താലും പുതിയ സിസ്റ്റത്തിൽ കുടുങ്ങും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX