Qatar

വ്യാഴാഴ്ച്ച മുതൽ ഖത്തറിലെ താപനില കുത്തനെ ഉയരും; വർഷത്തിലെ ഏറ്റവും വരണ്ട ദിവസങ്ങൾ വരുന്നു

2025 ജൂലൈ 17 വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ താപനില ഗണ്യമായി ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രവചനം അനുസരിച്ച്, ഏറ്റവും ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസും അതിനേക്കാൾ കൂടുതലുമാകാം. രാജ്യത്തെ മധ്യ, തെക്കൻ പ്രദേശങ്ങളിൽ കൂടുതൽ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്.

ഈ മാസം ആദ്യം, മൂന്നാമത്തെ വേനൽക്കാല നക്ഷത്രമായ ഹാഗ നക്ഷത്രം പ്രത്യക്ഷപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് പറഞ്ഞിരുന്നു.

ഈ നക്ഷത്രം സാധാരണയായി ചൂടുള്ള കാലാവസ്ഥ, ശക്തമായ കാറ്റ്, പൊടിക്കാറ്റ് എന്നിവ കൊണ്ടുവരും.

വർഷത്തിലെ ഈ സമയം വേനൽക്കാലത്തെ ഏറ്റവും വരണ്ട സമയം എന്നും അറിയപ്പെടുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button