ഫിഫ ലോകകപ്പ് ഖത്തർ 2022 ന് പങ്കെടുക്കുന്ന ടീമുകൾ നാളെ എത്തിത്തുടങ്ങും. യുഎസ് ദേശീയ ടീം ദി പേളിലെ മാർസ മലാസ് കെമ്പിൻസ്‌കിയിലെ ബേസ് ക്യാമ്പിൽ എത്തുന്ന ആദ്യ ടീമാണ്.
അർജന്റീനയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള കോച്ചിംഗ് സ്റ്റാഫും ചില ടീം ഒഫീഷ്യലുകളും ഇതിനകം രാജ്യത്ത് എത്തിയിട്ടുണ്ട്.
ഫിഫയുടെ അപ്‌ഡേറ്റുകൾ അനുസരിച്ച് ഈ തീയതികൾ മാറിയേക്കാം:
നവംബർ 10: യുഎസ്എ
നവംബർ 13: മൊറോക്കോ
നവംബർ 14: തുണീഷ്യ, ഇറാൻ, ദക്ഷിണ കൊറിയ, സ്വിറ്റ്സർലൻഡ്
നവംബർ 15: ഡെൻമാർക്ക്, ഇംഗ്ലണ്ട്, നെതർലാൻഡ്സ്, ഇക്വഡോർ
നവംബർ 16: സെനഗൽ, വെയിൽസ്, ഫ്രാൻസ്, അർജന്റീന
നവംബർ 17: സൗദി അറേബ്യ, ജർമ്മനി, കാനഡ, പോളണ്ട്, മെക്സിക്കോ
നവംബർ 18: ബെൽജിയം, സ്പെയിൻ, ജപ്പാൻ, ക്രൊയേഷ്യ, ഘാന, കോസ്റ്റാറിക്ക
നവംബർ 19: കാമറൂൺ, പോർച്ചുഗൽ, സെർബിയ, ഉറുഗ്വേ, ബ്രസീൽ
ഓസ്‌ട്രേലിയയുടെ വരവ് സംബന്ധിച്ച് കൃത്യമായ തീയതി ലഭിച്ചിട്ടില്ല
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/G3fZOPNAOhVFd0qZOmEFaw