ബലി പെരുന്നാൾ നമസ്കാരത്തിനും വേദിയാകാൻ ലോകകപ്പ് സ്റ്റേഡിയം
ഈ വർഷത്തെ ബലി പെരുന്നാൾ നിസ്കാരത്തിന് (2023 ജൂൺ 28) എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം വേദിയാകുമെന്നു ഖത്തർ ഫൗണ്ടേഷൻ (ക്യുഎഫ്) അറിയിച്ചു.
ഏപ്രിലിൽ ഇതേ വേദിയിൽ വെച്ച് നടന്ന “ഈദ് അൽ-ഫിത്തർ പ്രാർത്ഥനയുടെ വിജയത്തെ തുടർന്ന്” എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വീണ്ടും ഈദ് പ്രാർത്ഥനകൾ നടത്താനുള്ള തീരുമാനം.
രാവിലെ 5 മുതൽ പ്രാർത്ഥനകൾ ആരംഭിക്കും. അതിനുശേഷം ഈദ് ആഘോഷങ്ങൾ രാവിലെ 9 വരെ എജ്യുക്കേഷൻ സിറ്റി മസ്ജിദിൽ നടക്കും.
ഫെയ്‌സ് പെയിന്റിംഗ്, ഗെയിമുകൾ, ഭക്ഷണ പാനീയങ്ങൾ തുടങ്ങി കുടുംബങ്ങൾക്കായി വൈവിധ്യമാർന്ന പരിപാടികൾ ആഘോഷങ്ങളിൽ ഉൾപ്പെടും.
എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലേക്ക് ട്രാമിൽ എത്തിച്ചേരാം. കൂടാതെ വാഹനങ്ങൾക്ക് വെസ്റ്റ് പാർക്കിംഗ്, ഓക്സിജൻ പാർക്ക്, അൽ ഷഖാബ് പാർക്കിംഗ് എന്നിവിടങ്ങളിൽ പാർക്കിംഗ് സ്ഥലങ്ങൾ ലഭ്യമാണ്.
കഴിഞ്ഞ ഏപ്രിലിൽ, ആദ്യമായി ഈദ് നമസ്കാരത്തിന് വേദിയായ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം ആയിരക്കണക്കിന് വിശ്വാസികളെയാണ് ഉൾക്കൊണ്ടത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi