ലെഖ്‌വിയ ക്യാമ്പ് കെട്ടിടം ഉദ്ഘാടനം ചെയ്ത് അമീർ; ബ്രിട്ടീഷ് ഫോഴ്‌സിന് സ്വീകരണവും
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വ്യാഴാഴ്ച രാവിലെ ഖത്തർ സെപ്ഷ്യൽ സെക്യൂരിറ്റി ഫോഴ്സായ ലെഖ്വിയയുടെ ക്യാമ്പ് കെട്ടിടം ഉദ്ഘാടനം ചെയ്തു.
കെട്ടിടത്തിന്റെ ഫലകം അനാച്ഛാദനം ചെയ്ത അമീർ കെട്ടിട യൂണിറ്റുകൾ, അതിന്റെ വിവിധ ആധുനിക സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച ഒരു സംക്ഷിപ്ത വിവരണവും ശ്രവിച്ചു.
പാരാട്രൂപ്പർ ഗ്രൂപ്പ്, ബോംബ് സ്ക്വാഡ്, വനിതാ സേന, കുതിരപ്പട, റയട്ട് പോലീസ്, “ലെഫ്ദാവിയ” യുടെ പ്രത്യേക യൂണിറ്റ്, ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പ് എന്നിവയുടെ എയർ ഷോയ്ക്കും അമീർ സാക്ഷിയായി.
അതേസമയം, അൽ ഉദെയ്ദ് എയർ ബേസിൽ ബ്രിട്ടീഷ് സൈനിക സംഘത്തെ ഖത്തർ പ്രതിരോധ മന്ത്രാലയം സ്വാഗതം ചെയ്തു.
2022ലെ ഫിഫ ലോകകപ്പ് ഖത്തർ സുരക്ഷിതമാക്കാൻ യുണൈറ്റഡ് കിംഗ്ഡം ഖത്തറുമായി സഹകരിക്കുന്നതിനുള്ള സഹകരണ കരാറിന്റെ ചട്ടക്കൂടിലാണ് ബ്രിട്ടീഷ് സേനയുടെ വരവെന്ന് മന്ത്രാലയം പറഞ്ഞു.
സ്വീകരണച്ചടങ്ങിൽ നിരവധി ഖത്തർ സായുധസേനാ ഉദ്യോഗസ്ഥർ പങ്കെടുത്തു
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/EE7FCSjsvOp7KjO2Izi4aI