
എജ്യുക്കേഷൻ സിറ്റിയിലെ ഓക്‌സിജൻ പാർക്കിൽ നടന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ഗെയിം സ്‌ക്രീനിംഗ് 34,000-ലധികം ആളുകൾ കണ്ടു. 34,530 പേർ മത്സര സ്‌ക്രീനിങ്ങിൽ പങ്കെടുത്തതായി ഖത്തർ ഫൗണ്ടേഷൻപ്രതിമാസ ബുള്ളറ്റിനിൽ അറിയിച്ചു.
FIFA വേൾഡ് കപ്പ് ഖത്തർ 2022 സ്റ്റേഡിയങ്ങളിൽ ഒന്നായ എജ്യുക്കേഷൻ സിറ്റി, ലോകകപ്പ് വേളയിൽ കുടുംബ സൗഹാർദ്ദ അന്തരീക്ഷത്തിൽ നിരവധി പരിപാടികളും പ്രവർത്തനങ്ങളും ആസ്വദിക്കാനായി ഓക്സിജൻ പാർക്ക് സജ്ജമാക്കിയിരുന്നു.
സെമി ഫൈനലും ഫൈനലും ഉൾപ്പെടെ ആകെ 24 ഗെയിമുകൾ ഓക്സിജൻ പാർക്കിൽ തത്സമയം പ്രദർശിപ്പിച്ചു.
എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഗെയിംസ് നടക്കുന്ന ദിവസങ്ങളിലൊഴികെ എല്ലാ മത്സരദിവസങ്ങളിലും ഓക്സിജൻ പാർക്കിൽ ഗെയിമുകൾ പ്രദർശിപ്പിച്ചിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB