ദോഹ: ഓക്സിജൻ പാർക്കിലെ വലിയ സ്ക്രീനിൽ 22 ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി പ്രദർശിപ്പിക്കുമെന്ന് ഖത്തർ ഫൗണ്ടേഷൻ അറിയിച്ചു. മത്സരങ്ങൾ കാണാനും ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആസ്വദിക്കാനും ഖത്തർ ഫൗണ്ടേഷൻ ഫോർ എജ്യുക്കേഷൻ, സയൻസ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് (ക്യുഎഫ്) എല്ലാ ഫുട്ബോൾ ആരാധകരെയും ക്ഷണിക്കുന്നതായും അധികൃതർ പറഞ്ഞു.
തത്സമയ സംപ്രേക്ഷണം അടുത്ത വെള്ളിയാഴ്ച, നവംബർ 25 ന് നാല് മത്സരങ്ങളോടെ ആരംഭിക്കും. ഉൾപ്പെടുന്നു. അടുത്ത മാസം സെമി ഫൈനലും ഫൈനലും ഉൾപ്പെടെ 22 മത്സരങ്ങൾ പ്രദർശിപ്പിക്കും.
ഓക്‌സിജൻ പാർക്കിലെ സ്‌ക്രീനിൽ സംപ്രേക്ഷണം ചെയ്യുന്ന മത്സരങ്ങളിൽ നവംബർ 25 വെള്ളിയാഴ്ച ഖത്തർ-സെനഗൽ മത്സരം, നവംബർ 29 ചൊവ്വാഴ്ച ഖത്തർ-നെതർലൻഡ്‌സ് മത്സരം എന്നിവ ഉൾപ്പെടുന്നു.
ഫുട്ബോൾ മത്സരങ്ങൾ കാണുന്നതിന് പുറമെ നിരവധി പ്രവർത്തനങ്ങളും കുടുംബങ്ങൾക്ക് ആസ്വദിക്കാൻ കഴിയുമെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം മത്സരങ്ങളും സംഘടിപ്പിക്കും. ഭക്ഷണവും ശീതള പാനീയങ്ങളും വിൽക്കുന്ന ഔട്ട്‌ലെറ്റുകളും ലഭ്യമാകും, ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് “ഹയ്യ” കാർഡ് നേടേണ്ടതില്ല.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu