Qatar
ഈദിയ എടിഎം സേവനം അവസാനിപ്പിച്ചു; ഈദ് ദിവസങ്ങളിൽ പിൻവലിക്കപ്പെട്ടത് 103 മില്യൺ റിയാലിലധികം

ഈദ് അൽ അദ്ഹ അവധി ദിവസങ്ങൾ കഴിഞ്ഞതോടെ ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഈദിയ എടിഎം സേവനം അവസാനിപ്പിച്ചു.
സേവന കാലയളവിൽ ആളുകൾ 103 മില്യൺ റിയാലിലധികം പിൻവലിച്ചതായി ക്യുസിബി അറിയിച്ചു. രാജ്യത്തുടനീളമുള്ള 10 വ്യത്യസ്ത സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള എടിഎമ്മുകളിൽ നിന്നാണ് പണം എടുത്തത്.
മെയ് 30-നാണ് ഈദിയ എടിഎം സേവനം ആരംഭിച്ചത്. ഈദ് സമയത്ത് സമ്മാനമായി നൽകുന്ന പുതിയ നോട്ടുകൾ എളുപ്പത്തിൽ ലഭിക്കാൻ ആളുകളെ സഹായിക്കുന്നതിനായാണ് ഇത് സ്ഥാപിച്ചത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv