WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

ഖത്തറിലെത്തുന്ന യാത്രക്കാർ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ശ്രദ്ധിക്കേണ്ടത്

ഖത്തറിന് പുറത്ത് നിന്ന് ഖത്തർ അംഗീകൃത വാക്സിനേഷൻ രണ്ട് ഡോസും പൂർത്തിയാക്കി 14 ദിവസം പിന്നിട്ട് ഖത്തറിലെത്തുന്ന യാത്രക്കാർ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഇക്കാര്യങ്ങൾ ഉറപ്പുവരുത്തണം.

– യാത്രക്കാർ തങ്ങൾക്ക് വാക്സീൻ ലഭിച്ചതായി തെളിയിക്കുന്ന, ഇംഗ്ലീഷ് അല്ലെങ്കിൽ അറബിക് ഭാഷയിലുള്ള ഔദ്യോഗികവും ഒറിജിനലുമായ വാക്സിൻ സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും കരുതണം.

– യാത്രക്കാരന്റെ വാക്സീൻ സർട്ടിഫിക്കറ്റിലെ പേര് പാസ്‌പോർട്ടിലെ പേരായിരിക്കണം

– വാക്സിന്റെ ടൈപ്പ് അനുസരിച്ച് ഡോസ് സ്വീകരിച്ച തീയതികൾ സർട്ടിഫിക്കറ്റിൽ ഉണ്ടായിരിക്കണം (ജാൻസൺ വാക്സിൻ ഒരു ഡോസും മറ്റ് വാക്സിനുകൾക്ക് രണ്ട് ഡോസും).

– വാക്സിൻ ടൈപ്പ്/പേര് 

– വാക്സിൻ ബാച്ചിന് സീരിയൽ നമ്പർ ഉള്ളതാണെകിൽ അത്

ഫൈസർ/ബയോഎൻടെക് (കോമിർനാറ്റി), മോഡേണ (സ്പൈക്ക് വാക്സ്), ആസ്ട്രാസെനേക്ക (കോവിഷീൽഡ്/ഓക്സ്ഫോർഡ്/വാക്‌സെവ്രിയ), ജാൻസൺ/ജോൺസൺ & ജോൺസൺ എന്നിവയാണ് ഖത്തറിലെ പൂർണ്ണ അംഗീകൃതമായ വാക്‌സീനുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button