ലൈസൻസില്ലാത്ത കാർഗോ കമ്പനികളുടെ ചതികളിൽ സാധാരണക്കാർ ഇരയാവുന്നു; സർക്കാർ നിരീക്ഷണം ശക്തം
ഖത്തറിൽ കാർഗോ കമ്പനികൾക്കെതിരെ സർക്കാർ നിരീക്ഷണം ശക്തമാകുന്നു. ഖത്തർ സിവിൽ അതോറിറ്റിയുടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഒന്നിലധികം കമ്പനികൾക്കാണ് ഈയിടെ പിടി വീണത്. ആധികാരികമായ അന്വേഷണങൾ ഇല്ലാതെ ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്ന നിരവധി ഉപഭോക്താക്കളാണ് വഞ്ചിക്കപ്പെടുന്നത്.
കാർഗോ ഉത്പന്നങ്ങൾ അതിവേഗം എത്തിക്കാൻ എയർ കാർഗോ എന്നവകാശപ്പെടുകയും എന്നാൽ തുച്ഛമായ ചാർജ്ജ് ഈടാക്കിയ ശേഷം കപ്പൽ മാർഗം തന്നെ ഇവ കയറ്റുകയും ചെയ്യുന്ന കേസുകൾ പതിവാണ്. പറഞ്ഞതിലും വൈകിയും കേടുപാടുകളോട് കൂടിയുമാവും പാർസലുകൾ സ്വീകർത്താവിൻ്റെ കയ്യിൽ കിട്ടുക. തുച്ഛമായ വിലക്കുറവിൻ്റെയോ അറിവില്ലായ്മയുടെയോ പേരിൽ ഇടത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ഉപഭോക്താക്കളാണ് ചതിയിൽ പെടുന്നത്.
എന്നാൽ കൃത്യമായ നിയമസന്നദ്ധതയും സാങ്കേതിക സുതാര്യതയും ഉള്ള കമ്പനികൾക്ക് മാത്രമാണ് സിവിൽ അതോറിറ്റി ലൈസൻസ് നൽകുന്നത്. തിരഞ്ഞെടുക്കുന്ന കാർഗോ സ്ഥാപനത്തിന് ഈ ലൈസൻസ് ഉണ്ടെന്ന് ഉറപ്പു വരുത്തുക മാത്രമാണ് പണവും വസ്തുവും സമയവും നഷ്ടമാകാതിരിക്കാനുള്ള ഏക പോംവഴി.