ഉമ്മത്തൂർ സഖാഫ ഖത്തർ ചാപ്റ്റർ പുതിയ കമ്മിറ്റി നിലവിൽ വന്നു

എൽ.കെ.ജി മുതൽ എൽ.പി.സ്‌കൂൾ, ഹൈ സ്കൂൾ, ഹയർ സെകണ്ടറി സ്കൂൾ, ഡിഗ്രി കോളേജ്, വനിതാ കോളേജ്, അറബിക് കോളേജ് തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങൾ നടത്തുന്ന എസ്.ഐ.എ. കോളേജ് & അക്കാദമി കമ്മിറ്റിയുടെ സഖാഫ ഖത്തർ ചാപ്റ്റർ ജനറൽ ബോഡി യോഗം സവോറി റെസ്റ്റോറന്റിൽ വെച്ച് നടന്നു.
സി.എച്ച്.മൊയ്‌ദുവിന്റെ അധ്യക്ഷതയിൽ സഖാഫ കമ്മിറ്റി ജനൽ സെക്രട്ടറി ബഹു: അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ബഷീർ ചോരങ്ങാട്ട് പ്രസിഡണ്ടും, മുഹമ്മദ് അലി അമ്പലത്തിങ്കൽ ജനറൽ സെക്രട്ടറിയും, അസീസ് എളമ്പനാണ്ടി ട്രഷററും ആയി പുതിയ കമ്മിറ്റി നിലവിൽ വന്നു. യോഗത്തിൽ പതിയായി അഹമ്മദ് ഹാജി, വി. സി. അസീസ്, ബഷീർ ചോരങ്ങാട്ട് എന്നിവർ സംസാരിച്ചു, പുന്നക്കൽ മഹമൂദ് സ്വാഗതവും മുഹമ്മദലി അമ്പലത്തിങ്കൽ നന്ദിയും പറഞ്ഞു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE