ഖത്തർ മലയാളികൾക്ക് കണ്ണീരായി ഒരു വയസ്സുകാരൻ വിദ്യുജിന്റെ മരണം
ദോഹ. ഒരാഴ്ചയിലധികമായി ഖത്തറിലെ സിദ്‌റ മെഡിസിനില്‍ ചികില്‍സയിലായിരുന്ന പതിനഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണം ഖത്തര്‍ മലയാളികൾക്ക് കണ്ണീരായി. തൃശൂര്‍ സ്വദേശികളായ ഏങ്ങാണ്ടിയൂര്‍ ചെമ്പന്‍ ഹൗസില്‍ കണ്ണന്റേയും സിജി പാടശ്ശേരിയുടേയും ഏക മകന്‍ വിദ്യൂജാണ് അകാലത്തിൽ വിട പറഞ്ഞത്.
ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ കണ്ണന്‍ ഫുട്‌ബോള്‍ താരവും കായിക മേഖലയിൽ സജീവ സാന്നിധ്യവുമാണ്. മാതാവ് സിജി പാടശ്ശേരി ഖത്തര്‍ എയര്‍വേയ്‌സിൽ ജീവനക്കാരിയാണ്.
വിദ്യൂജിന്റെ മൃതദേഹം പുലര്‍ച്ചെ ഒരു മണിക്ക് ദോഹയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കി. പിതാവ് കണ്ണനും മാതാവ് സിജിയും മൃതദേഹത്തെ അനുഗമിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/CGezRNsh35nLZC0vevQaom