ഖത്തർ ഗ്രാൻഡ് പ്രിക്‌സ് 2025-ന്റെ ടിക്കറ്റുകൾ വേഗത്തിൽ വിറ്റഴിയുന്നു; ആവേശപ്പൂരം കാണേണ്ടവർ ഉടനെ ടിക്കറ്റുകൾ സ്വന്തമാക്കുക

ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രിക്‌സ് 2025 നവംബർ 28 മുതൽ 30 വരെ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കും.
സീസണിൽ ഒമ്പത് മത്സരങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ, ആരാധകർ വലിയ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ടിക്കറ്റ് വിൽപ്പന അതിവേഗം വളരുകയാണ്, മെയിൻ ഗ്രാൻഡ്സ്റ്റാൻഡ് ഉൾപ്പെടെ ചില വിഭാഗങ്ങളിലെ ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്.
ആരാധകർ അവരുടെ ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യാൻ സംഘാടകർ നിർദ്ദേശിക്കുന്നു. മികച്ച ഓപ്ഷനുകൾ ഇപ്പോഴും ലഭ്യമാണ്:
– നോർത്ത് ഗ്രാൻഡ്‌സ്റ്റാൻഡ് (QR 1,500): സ്റ്റാർട്ട് ലൈനിനും ടേൺ 1-നും സമീപം
– ടേൺ 2, 3 ആൻഡ് 16 ഗ്രാൻഡ്സ്റ്റാൻഡ്‌സ് (QR 1,000): പ്രധാന കോർണറുകളുടെ ക്ലോസ്-അപ്പ് കാഴ്ചകൾ
– ജനറൽ അഡ്‌മിഷൻ – ലുസൈൽ ഹിൽ (3 ദിവസത്തേക്ക് QR 600 / പ്രതിദിനം QR 200 മുതൽ): മികച്ച കാഴ്ച്ചകൾ നൽകുന്ന ബജറ്റ് ഫ്രണ്ട്ലി ടിക്കറ്റുകളാണിവ
പ്രീമിയം ഹോസ്പിറ്റാലിറ്റി പാക്കേജുകളും ലഭ്യമാണ്:
– പ്രീമിയർ ഹോസ്പിറ്റാലിറ്റി: ഇൻഡോർ സീറ്റിംഗ്, ടെറസ്, ഭക്ഷണം, ഡിജെകൾ
– ചാമ്പ്യൻസ് ക്ലബ് (QR 17,474.05): വിഐപി ആക്‌സസ്, ഗ്രിഡ് വാക്ക്, F1 പാഡോക്ക് ടൂർ
– ലുസൈൽ ഹിൽ ലോഞ്ച് (QR 9,099.32): ഭക്ഷണപാനീയങ്ങളുള്ള ഓപ്പൺ-എയർ ലോഞ്ച്
ഡിസ്‌കൗണ്ടുകളും ലഭ്യമാണ്:
– വിദ്യാർത്ഥികൾ: 20% കിഴിവ് (QR 480 മുതൽ)
– സീനിയേഴ്‌സ് (60 വയസിനു മുകളിലുള്ളവർ): 25% കിഴിവ് (QR 750 മുതൽ)
ടിക്കറ്റുകളും പാക്കേജുകളും lcsc.qa-യിൽ ബുക്ക് ചെയ്യാം.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t