Qatar

അമേരിക്കയിൽ വിദ്യാഭ്യാസം; തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് ദോഹ യുഎസ് എംബസി

അമേരിക്കയിൽ വിദ്യാഭ്യാസം ഓഫർ ചെയ്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകാരെ കുറിച്ച് ദോഹയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി.

“ഈയടുത്ത മാസങ്ങളിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ വിദ്യാഭ്യാസ അവസരങ്ങൾ, സ്കോളർഷിപ്പുകൾ, പരിശീലന പരിപാടികൾ തുടങ്ങിയവയുടെ പേരിൽ വഞ്ചനാപരമായ ഓഫറുകളിൽ വർധനയുണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള കോളുകൾ, ടെക്‌സ്‌റ്റുകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ, ഇമെയിലുകൾ എന്നിവയ്‌ക്ക് മറുപടിയായി വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കിടരുതെന്നും എല്ലാ ഖത്തരി നിവാസികളോടും ജാഗ്രത പാലിക്കണമെന്നും യുഎസ് എംബസി അഭ്യർത്ഥിക്കുന്നു,” എംബസി പ്രസ്താവനയിൽ പറഞ്ഞു.

യുഎസ് യൂണിവേഴ്സിറ്റി അപേക്ഷകളെക്കുറിച്ചും വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ചും വിശ്വസനീയമായ വിവരങ്ങൾ എംബസി സൗജന്യമായി നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

യുഎസ് എംബസി യുണൈറ്റഡ് സ്റ്റേറ്റ്സിലെ അംഗീകൃത പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളിൽ പഠിക്കാനുള്ള അവസരങ്ങളെക്കുറിച്ചുള്ള കൃത്യവും സമഗ്രവുമായ വിവരങ്ങൾ നൽകി വരുന്നതായും അധികൃതർ പറഞ്ഞു.

തങ്ങൾ ഒരിക്കലും പണമടയ്ക്കാനോ ബാങ്കിംഗ്/വ്യക്തിഗത വിവരങ്ങൾ നൽകാനോ ആവശ്യപ്പെടില്ല. – സംശയങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാം. @USEmbassyDoha; @EducationUSAQatar
◦ ഇമെയിൽ: doha@educationusa.org

ഇത്തരം ഇന്റർനെറ്റ് തട്ടിപ്പുകൾക്ക് ഇരയായവരോട് പണം അയക്കരുതെന്നും എംബസി ആഹ്വാനം ചെയ്തു. ഒരാൾ ഇതിനകം അയച്ച പണമൊന്നും വീണ്ടെടുക്കാനാകില്ല. സ്‌കാമറുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഉടനടി അവസാനിപ്പിക്കാനും Metrash 2 ആപ്പ് വഴി ഖത്തറിന്റെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടാനും DohaSecurity@state.gov എന്ന ഇമെയിൽ വഴി യുഎസ് എംബസിയെ അറിയിക്കാനും താമസക്കാരോട് നിർദേശിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button