പേൾ ഖത്തറിൽ റമദാൻ ബസാർ തുറന്നു
റമദാനോട് അനുബന്ധിച്ചു ഷോപ്പിംഗ്, സാംസ്കാരിക വർക്ക്ഷോപ്പുകൾ, വൈവിധ്യമാർന്ന പാചകരീതികൾ, വിനോദങ്ങൾ എന്നിവ വാഗ്ദാനം ചെയ്ത് പേൾ ദ്വീപിൽ പ്രത്യേക ‘ദി പേൾ റമദാൻ ബസാർ’ തുറന്നു. 2024 ഏപ്രിൽ 13 വരെ ബസാർ പ്രവർത്തിക്കും.
പോർട്ടോ അറേബ്യയിലെ 2-5 ലാ ക്രോയിസെറ്റിൽ സ്ഥിതി ചെയ്യുന്ന ബസാർ, ശനിയാഴ്ച മുതൽ ബുധൻ വരെ ദിവസവും രാത്രി 8:30 മുതൽ പുലർച്ചെ 1 വരെ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 2 വരെ പ്രവർത്തനം നീളും.
റമദാനിലും ഈദ് അൽ-ഫിത്തറിലും, ഷോപ്പർമാർക്ക് വിവിധ ശൈലികളിലുള്ള അബായകളുടെ വൈവിധ്യമാർന്ന ശേഖരം, എല്ലാ പ്രായക്കാർക്കുമുള്ള പരമ്പരാഗത വസ്ത്രങ്ങൾ, കരകൗശല വസ്ത്രങ്ങൾ, ബാഗുകൾ, ഹെന്ന കലാരൂപങ്ങൾ തുടങ്ങിയവ ബസാർ വില്പനക്കെത്തിക്കുന്നു.
ബുഖൂറിൻ്റെ പ്രത്യേക ശേഖരങ്ങളും വിവിധ തരം ഊദ് എണ്ണയും പെർഫ്യൂമുകളും ഉൾപ്പെടെ വിവിധ പ്രാദേശികവും അന്തർദേശീയവുമായ സുഗന്ധ ദൃവ്യങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിലും റമദാൻ ബസാർ ഒരസുലഭ വേദിയാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5