ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഇലക്ട്രിക് കാറുകളായ ടെസ്‌ലയുടെ 3, Y, X, S മോഡലുകൾ ദോഹയിലെത്തി. കാറിനായുള്ള ബുക്കിംഗ് കമ്പനിയുടെ വെബ്‌സൈറ്റ് വഴി ആരംഭിച്ചു. ഇതോടെ, യുഎഇക്കും ജോർദാനും ശേഷം ടെസ്‌ലയുടെ സാന്നിധ്യമുള്ള മേഖലയിലെ മൂന്നാമത്തെ രാജ്യമായി ഖത്തർ.
നാളെ മുതൽ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ഒരു പോപ്പ്അപ്പ് സ്റ്റോർ തുറക്കും. ഇവിടെ മോഡലുകൾ കാണാനും കാറുകൾ ടെസ്റ്റ് ഡ്രൈവ് ചെയ്യാനും ഉപയോക്താക്കൾക്ക് അവസരം നൽകും.
ഒരു എക്‌സ്‌ക്ലൂസീവ് ഷോറൂം ഉടൻ സജ്ജമാകുമെന്ന് കമ്പനി അറിയിച്ചു. 2024 ക്യു 1-ൽ തന്നെ ഡെലിവറി ആരംഭിക്കും. അപ്പോഴേക്കും സർവീസ് സെന്ററും തയ്യാറാകും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD