മലപ്പുറം ജില്ലയിലെ താനൂർ നിയോജക മണ്ഡലം ഖത്തർ കൂട്ടായ്മ നിലവിൽ വന്നു
മലപ്പുറം താനൂരിലെ പ്രവാസികൂട്ടായ്മ Tanur Expats of Qatar(TEQ) എന്ന പേരിൽ ഖത്തറിൽ നിലവിൽ വന്നു. ഒക്ടോബർ 13 ന് വെള്ളിയാഴ്ച്ച ഹിലാലിലെ ഇൻസ്പയർ ഹാളിൽ വെച്ചായിരുന്നു 150 ഓളം ആളുകൾ പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചത്. സംഘടനയുടെ ഔപചാരിക ഉദ്ഘാടനവും ലോഗോ പ്രകാശനവും വിശിഷ്ടാതിഥി ICBF പ്രസിഡണ്ട് ശ്രീ.ഷാനവാസ് ബാവ നിർവഹിച്ചു.
മുഖ്യപ്രഭാഷണം മൂസ താനൂർ
നടത്തി.
സംഘടനാ രൂപീകരണത്തിന്
ജഹ്ഫർഖാൻ നേതൃത്വം നൽകിയാതൊടൊപ്പം 21അംഗങ്ങൾ ഉള്ള കമ്മിറ്റി രൂപീകരിച്ചു. വിശിഷ്ടാതിഥിക്കുള്ള ഉപഹാരം അബാൻ മാനേജിങ് പാർട്ണർ ഉമർ മുക്താർ കൈമാറി.
കുട്ടികൾക്കുള്ള വിനോദ പരിപാടികളും ഗാനമേളയും പരിപാടിക്ക് ഉണർവേകി.
ഷംല ജഹ്ഫർ ,നിസാർ ,അക്ബർ,
ഉമർ മുക്താർ ,ഷകീബ് ,രതീഷ് ,
ഹസ്ഫർ റഹ്മാൻ ,
ഷാജി പിവി ,ഹിഷാം തങ്ങൾ ,ഷെഫീൽ ,മൻസൂർ ,ഷബീർ എന്നിവർ പരിപാടി നിയന്ത്രിച്ചു .
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv